ബെംഗളൂരുവിന്റെ തിരക്കേറിയ യാത്രാ ജീവിതത്തിൽ വളരെ വ്യത്യസ്തമായ ഒരു വാർത്ത കറങ്ങി നടക്കുന്നുണ്ട് — ഒരു സ്റ്റാർട്ടപ്പ് കപ്പിള്സിനായി ‘സ്മൂച്ച് കാബ്‌സ്’ എന്ന പേരിൽ സ്വകാര്യ കാബ് സർവീസ് ആരംഭിച്ചെന്നതാണ് സോഷ്യൽ മീഡിയയിലെ വാർത്ത. ഇതെല്ലാം കേട്ടപ്പോൾ ഒട്ടേറെ പേർ വിശ്വസിച്ചെങ്കിലും, യഥാർത്ഥത്തിൽ ഇത് ഏപ്രിൽ ഫൂൾസ് ദിനത്തിലെ ഒരു രസകരമായ ജോക് മാത്രമാണ്!
ശ്ച്മൂസ് (Schmooze) എന്ന മീം അധിഷ്ഠിത ഡേറ്റിങ് ആപ്പാണ് ഈ ഫെയ്ക്ക് ക്യാംപെയ്ൻ നടത്തിയത്. ഒല, ഉബർ പോലെയുള്ള കാബ് സേവനങ്ങളെ അനുകരിച്ച് കാപ്പിൾസ് മാനസികമായി കൂളാവാൻ, ചെറു യാത്രകളിൽ റൊമാന്റിക് മോഡ് ആസ്വദിക്കാനായി പ്രത്യേക കാബുകൾ തുടങ്ങിയതായി പ്രചാരണമുണ്ടായെങ്കിലും, വെറും ഒരു പ്രാങ്ക് മാത്രമായിരുന്നു അത്.
നിരവധിപേർ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളുമായി വന്നിട്ടുണ്ട്
