Home Featured തലപ്പാവ് ധരിച്ചെത്തിയ സിഖ് വിദ്യാർഥിനിയെ തടഞ്ഞ സംഭവം ;വെട്ടിലായി ബെംഗളൂരു മൗണ്ട് കാർമൽ പ്രീ യൂണിവേഴ്സിറ്റി :പിന്നാലെ തലപ്പാവ് ധരിച്ചവരെയും ഹിജാബ് ധരിച്ചവരെയും ക്ലാസ്സിൽ പ്രവേശിച്ചു തടിയൂരി

തലപ്പാവ് ധരിച്ചെത്തിയ സിഖ് വിദ്യാർഥിനിയെ തടഞ്ഞ സംഭവം ;വെട്ടിലായി ബെംഗളൂരു മൗണ്ട് കാർമൽ പ്രീ യൂണിവേഴ്സിറ്റി :പിന്നാലെ തലപ്പാവ് ധരിച്ചവരെയും ഹിജാബ് ധരിച്ചവരെയും ക്ലാസ്സിൽ പ്രവേശിച്ചു തടിയൂരി

by admin

ബെംഗളൂരു : തലപ്പാവ് ധരിച്ചെത്തിയ സിഖ് വിദ്യാർഥിനിയെ ക്ലാസിൽ ഇരിക്കാൻ അനുവദിച്ച ബെംഗളൂരുവിലെ കോളജ്, ഹിജാബ് അണിഞ്ഞെത്തിയവരെയും പിന്നാലെ പ്രവേശിപ്പിച്ചു. അതേ സമയം, ഉഡുപ്പി എംജിഎം കോള ജിൽ ഹിജാബ് ഇട്ട വിദ്യാർഥിനി കളെ കോളജ് ഗേറ്റിൽ തടഞ്ഞതു വ്യാപക പ്രതിഷേധത്തിനിടയാക്കി

ബെംഗളൂരു മൗണ്ട് കാർമൽ പ്രീ യൂണിവേഴ്സിറ്റി (പിയു) കോ ളജിൽ സിഖ് വിദ്യാർഥിനിയോട് തലപ്പാവ് മാറ്റാൻ ആവശ്യപ്പെട്ട പ്പോൾ രക്ഷിതാക്കൾ പ്രതിഷേധ വുമായി എത്തുകയായിരുന്നു. യു ണിഫോം ചട്ടമുള്ള വിദ്യാലയങ്ങളിൽ മതവസ്ത്രം പാടില്ലെന്ന ഇട ക്കാല കോടതി ഉത്തരവിൽ സിഖ് തലപ്പാവിനെക്കുറിച്ചു പറയുന്നി ല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. തുടർ ന്ന് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റി. ഹിജാബ് ധരിച്ചെത്തിയ വർ ഇതു ചോദ്യം ചെയ്തതോടെ അവരെയും പ്രവേശിപ്പിക്കുകയാ യിരുന്നു.

ആരെയും തടയില്ലെന്ന് അധി കൃതർ അറിയിക്കുകയും ചെയ്തു. അമൃതധാരി സിഖ് വി ഭാഗമാണു പെൺകുട്ടികൾക്കു തലപ്പാവ് നിഷ്കർഷിക്കുന്നത്. മു ടിമറച്ചുള്ള തലപ്പാവിനു മുകളിൽ ദുപ്പട്ട ചുറ്റുകയാണു പതിവ്.

അതിനിടെ, ക്യാംപസിൽ ഹി ജാബ് ആകാം, ക്ലാസിൽ ഒഴിവാക്കിയാൽ മതിയെന്നു കർണാടക സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനു കടകവിരുദ്ധമാ ണ് ഉഡുപ്പി എംജിഎം കോളജി ന്റെ നടപടിയെന്നു വിദ്യാർഥികൾ ആരോപിച്ചു. ഈ കോളജിൽ യു ണിഫോമില്ലെന്നും ചൂണ്ടിക്കാട്ടി. ക്ലാസിൽ കയറും മുൻപു ഹിജാ ബ് നീക്കാൻ പെൺകുട്ടികൾക്കു സൗകര്യമൊരുക്കണമെന്ന് ഇന്ന ലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്കു സർക്കാർ നിർദേശവും നൽ കിയിരുന്നു.

അതിനിടെ, ഹിജാബ് വിലക്ക് വിവാദം ആരംഭിച്ച ഉഡുപ്പി ഗവ. പി വനിതാ കോളജിലെ അധ്യാപകരെ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ക്യാംപസ് ഫ്രണ്ടിന്റെ പ്രവർത്തന ങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് മുദ്ര വച്ച കവറിൽ സമർപ്പിച്ചു. കോട തി ആവശ്യപ്പെട്ടതിനെ തുടർന്നാ ണിത്.

ഹിജാബ് അനിവാര്യമായ മതാചാരമാണെന്ന് ന്യൂ ഹൊറൈസൻ കോളജ് വാദിച്ചു. ഹിജാബ് എന്ന പദം ഖുർആനിൽ ഇല്ലെങ്കിലും ഇസ്ലാം വിശ്വാസപ്രകാരം സ്ത്രീകൾക്ക് മുഖവും നെഞ്ചും തലമുടിയും മറച്ചുകൊണ്ടു ശിരോവസ്ത്രം നിർബന്ധമാണന്നും അഭിഭാഷകൻ പറഞ്ഞു. വാ ദം ഇന്നും തുടരും.

You may also like

error: Content is protected !!
Join Our WhatsApp Group