Home Featured ബാങ്ക് വിളിക്കുമ്ബോള്‍ ‘ഹനുമാൻ സ്തോത്രം’ ശബ്ദം കൂട്ടി; കാസറ്റ് കടയുടമക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

ബാങ്ക് വിളിക്കുമ്ബോള്‍ ‘ഹനുമാൻ സ്തോത്രം’ ശബ്ദം കൂട്ടി; കാസറ്റ് കടയുടമക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

by admin

ബംഗളൂരു: മഗ്‌രിബ് ബാങ്ക് (സന്ധ്യ സമയം) വിളിക്കുന്ന സമയം കാസറ്റ് കടയുടമ വലിയ ശബ്ദത്തില്‍ ‘ഹനുമാൻ സ്തോത്രം’ സംഗീതം വെച്ചു. ഇത് ചോദ്യം ചെയ്ത് യുവാക്കള്‍ കടയുടമയെ കൈയേറ്റം ചെയ്തു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു സിദ്ധനഹള്ളി കുബ്ബണ്‍പേട്ടിലാണ് സംഭവം. അക്രമത്തിനുശേഷം സ്ഥലം വിട്ട ന്യൂനപക്ഷ വിഭാഗത്തിലെ 20നും 25നുമിടയില്‍ പ്രായക്കാരായ മൂന്നുപേരെ ഹലസുരു ഗേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഹനുമാൻ സ്തോത്രം പാട്ടാണ് വെച്ചത് എന്നതിന് തെളിവോ അത്തരത്തില്‍ പരാതിയോ ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. അത് പറഞ്ഞ് അക്രമിച്ചെന്നാണ് കടയുടമയുടെ പരാതി.

You may also like

error: Content is protected !!
Join Our WhatsApp Group