Home Featured ബെംഗളൂരു രണ്ടാം വിമാനത്താവളം: പട്ടികയിൽ ഇനി രണ്ട് സ്ഥലങ്ങൾ മാത്രം, മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ തീരുമാനം

ബെംഗളൂരു രണ്ടാം വിമാനത്താവളം: പട്ടികയിൽ ഇനി രണ്ട് സ്ഥലങ്ങൾ മാത്രം, മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ തീരുമാനം

by admin

ബെംഗളൂരു രണ്ടാം വിമാനത്താവളം നഗരം ഏറെ പ്രതീക്ഷയോട കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ്. വരുംവർഷങ്ങളിലെ ബെംഗളൂരുവിന്‍റെ വളർച്ചും സൗകര്യങ്ങള്‍ക്കും ഒപ്പം വിമാനത്താവളം കൂടി വരുന്നത് നഗരത്തിന്‍റെ വികസനത്തെ സഹായിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ ഇത്രയും വലിയ പദ്ധതിയിൽ രണ്ടാം വിമാനത്താവളത്തിന്‍റെ ലൊക്കേഷൻ ഏതാവുമെന്ന കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ലായിരുന്നു.

ഇപ്പോഴിതാ, ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവള പദ്ധതിക്കായി രണ്ട് സ്ഥലങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ ഷോർട്ട് ലിസ്റ്റ് പ്രാരംഭപട്ടികയിലെ ഏഴിടങ്ങളിൽ നിന്ന് മൂന്നായി ചുരുങ്ങി പിന്നീടാണ് ഇപ്പോൾ രണ്ട് സ്ഥലങ്ങളിലേക്ക് അധികൃതർ എത്തിയിരിക്കുന്നത്. നെലമംഗല, കനകപുര റോഡ് എന്നീ രണ്ട് സ്ഥലങ്ങളാണ് ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവള പദ്ധതിക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കർണാടക വ്യവസായ മന്ത്രി എംബി പാട്ടീൽ ആണ് വിമാനത്താവളത്തിനായി രണ്ട് സ്ഥലങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത വിവരം അറിയിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും വരുംദിവസങ്ങളിൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. രണ്ടാം വിമാനത്താവളത്തിനാലുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതിൽ രാഷ്ട്രീയപരമായ തീരുമാനം ഉണ്ടാകില്ലെന്നും മറിച്ച് മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ ഒരു സ്ഥലം തെരഞ്ഞെടുക്കുമെന്നും മന്ത്രി അറിയിച്ചു.നെലമംഗല-മംഗലാപുരം നാഷണൽ ഹൈവേയിലും (NH-75) മൈസൂരു റോഡിലേക്ക് നീണ്ടുകിടക്കുന്ന കനകപുര റോഡിലുമായി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണ് ഇവ

നെലമംഗലയും കനകപുര റോഡും: ബെംഗളൂരുവിന്‍റെ പടിഞ്ഞാറൻ മേഖലകളിലുള്ളവർക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന തരത്തിലാണ് രണ്ടാം വിമാനത്താവളം ഉപയോഗപ്പെടുത്തുവാൻ അധികൃതർ ശ്രമിക്കുന്നത്. അവസാന പട്ടികയിൽ ഉൾപ്പെട്ടനെലമംഗലയും കനകപുര റോഡും ബെംഗളൂരു നഗരത്തിൽനിന്ന് 35 കിലോമീറ്ററിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ രണ്ടിടങ്ങളിലും വിമാനത്താവളിനും അനുബന്ധ ആവശ്യങ്ങൾക്കുമായി 4,400 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. രണ്ടിടങ്ങളില്‌ ഏത് സ്ഥലം രണ്ടാം വിമാനത്താളത്തിന് തിരഞ്ഞെടുക്കും എന്നത് സംബന്ധിച്ച തീരുമാനം വരും ദിവസങ്ങളിലുണ്ടായേക്കും.

സർജാപുര, കനകപുര റോഡ്, തുമകൂരു, ദബസ്‌പേട്ട്, നെലമംഗല തുടങ്ങിയ സ്ഥലങ്ങളായിരുന്നു ആദ്യം അധികൃതർ പരിഗണിച്ചിരുന്നത്. സൗകര്യങ്ങൾ, എത്തിച്ചേരുവാനുള്ള എളുപ്പം എന്നി കുടാതെ, രാഷ്ച്രീയ പാർട്ടികളിൽ നിന്നുള്ള സമ്മർദ്ദവും സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്തും. പിന്നീട് നടന്ന പഠനങ്ങളിലാണ് പ്രായോഗികതയുടെ കുറവ് മൂലം ഈ സ്ഥലങ്ങൾ പിന്തള്ളപ്പെട്ടത്.

അതേസമയം, ബെംഗളൂരുവിനോട് ചേർന്നു കിടക്കുന്ന തമിഴ്നാട്ടിലെ ഹൊസൂരിൽ വിമാനത്താവളം നിർമ്മിക്കുവാനുള്ള പദ്ധതികൾ തമിഴ്നാട്ടിൽ പുരോഗമിക്കുകയാണ്. ഇത് കൂടി പരിഗണിച്ചാണ് കർണ്ണാടക വിമാനത്താവളത്തിനായുള്ള സ്ഥലത്തിനുള്ള ചുരുക്കപ്പട്ടിക വേഗത്തിൽ തയ്യാറാക്കുന്നത്. അതേസമയം ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഭൂമി കണ്ടെത്തി അതിൽ അന്തിമ തീരുമാനമായാൽ അനുമതി നൽകുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവിന്‍റെ തെക്ക് ഒരു വിമാനത്താവളം വരുന്നത് ഇലക്ട്രോണിക്‌സ് സിറ്റി, ബൊമ്മനഹള്ളി, ബന്നാർഗട്ട, ജയനഗര, ജെപി നഗർ, കനകപുര, മഗഡി റോഡ്, രാമനഗര തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് യാത്രകൾ വളരെ എളുപ്പമാക്കും.മാത്രമല്ല, നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയുവാനും കാരണമാകും. നെലമംഗല ആയാലും കനകപുര റോഡ് ആയാലും ബെംഗളൂരുവിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രണ്ടാം വിമാനത്താവളം ഏറെ സൗകര്യപ്രദമായ ഒന്നാകും.

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം ആരംഭിച്ച സമയത്ത് വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ പരിധിക്കുള്ളിൽ 25 വർഷത്തേക്ക് മറ്റൊരുവിമാനത്താവളം പാടില്ലെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും കേന്ദ്ര സർക്കാരും തമ്മിൽ ധാരാണ ഉണ്ടായിരുന്നു. ഇതനുസരിച്ച് 2033 ൽ മാത്രമേ 150 കിലോമീറ്ററിനകത്ത് വിമാനത്താവളം പ്രവർത്തിപ്പിക്കാൻ കഴിയുകയുള്ളൂ,

You may also like

error: Content is protected !!
Join Our WhatsApp Group