Home Featured രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയുമായി ബംഗളൂരുവിലെ സ്‌കൂളുകള്‍. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത് അന്യായ ഫീസ്

രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയുമായി ബംഗളൂരുവിലെ സ്‌കൂളുകള്‍. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത് അന്യായ ഫീസ്

by admin

ബെംഗളൂരുവിലെ സ്‌കൂളുകളില്‍ ഫീസ് കുതിച്ചുയരുന്നതു ചര്‍ച്ചയാകുന്നു. ഒരു പ്രൈമറി സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും വാര്‍ഷിക ഫീസായി ഏകദേശം 7.35 ലക്ഷം രൂപയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ 2025-26 അധ്യയന വര്‍ഷത്തെ വാര്‍ഷിക ഫീസ് വിശദാംശങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യ എന്ന യുവാവ് എക്‌സില്‍ പങ്കുവച്ചതോടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.വിവരം അനുസരിച്ച്‌ ഒന്നാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിയുടെ ആകെ വാര്‍ഷിക ചെലവ് ഏകദേശം 7,35,000 രൂപയാണ്.

പ്രവേശന ഫീസ് ആയി 1,00,000 രൂപ ഒറ്റത്തവണയായി അടച്ചാല്‍ മതി. പ്രവേശന ഫീസ് ആയി 1,00,000 രൂപ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ 1,000 രൂപ അധിക അപേക്ഷാ ഫോം ചാര്‍ജ്ജും നല്‍കണം.ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചെലവ് ഇതിലും വലുതാണ്. മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍ പ്രോഗ്രാമുകള്‍ക്കുള്ള ഫീസും പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. ഗ്രേഡ് 11, 12 കള്‍ക്ക് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ഫീസ് 11,00,000 രൂപയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.

വിദ്യാഭ്യാസം ഒരു മൗലികാവകാശമാണെന്നും അത് ഒരു ആഡംബര ഉല്‍പ്പന്നമല്ലെന്നും അത് എല്ലാവര്‍ക്കും ലഭ്യമാകണമെന്നും സോഷ്യല്‍മീഡിയ വാദിച്ചു. സര്‍ക്കാര്‍ സിനിമാ ടിക്കറ്റ് വിലയ്ക്ക് പരിധി നിശ്ചയിച്ചു, പക്ഷേ സ്‌കൂള്‍ ഫീസ് മറന്നതായി ഒരു ഉപയോക്താവ് കുറിച്ചു.സ്‌കൂള്‍ ഫീസ് പ്രതിവര്‍ഷം 50,000 കവിയാന്‍ പാടില്ലെന്നും ഭരണഘടനയിലെ വിദ്യാഭ്യാസ അവകാശത്തിന് എന്താണ് പ്രസക്തിയെന്നും ഉപയോക്താക്കള്‍ ചോദിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group