ബെംഗളൂരുവിലെ ഇന്ദിരാനഗരിൽ ഒരാൾ കത്തിക്കൊണ്ട് ആളുകളെ ആക്രമിച്ചതോടെ നഗരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായി . സംഭവത്തിന് പിന്നാലെ സീരിയൽ കില്ലർ നഗരത്തിൽ വിലസുന്നു എന്ന തരത്തിൽ വ്യാജവാർത്തകളും പ്രചരിച്ചു.
ഫെബ്രുവരി 10, തിങ്കളാഴ്ച, പോലീസ് ഈ അഭ്യൂഹങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കുകയും പ്രതി ജോഗുപാല്യ സ്വദേശി കടംബ എന്നയാളെ തിരിച്ചറിയുകയും ചെയ്തു. കടംബയെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഫെബ്രുവരി 8, ശനിയാഴ്ച രാത്രി കുടുംബത്തോടുള്ള വാക്കുതര്‍ക്കത്തിന് ശേഷം മദ്യപിച്ച നിലയില്‍ കടംബ വീട്ടില്‍ നിന്ന് ഇറങ്ങിയതായാണ് റിപ്പോർട്ട്. ആദ്യം ഒരു പാനിപൂരി വിൽപ്പനക്കാരനുമായുള്ള വാക്കുതര്‍ക്കത്തിനൊടുവിൽ കത്തി കൊണ്ട് ആക്രമിച്ചു.
ആക്രമണം തടയാൻ ശ്രമിച്ച മൂന്നു പേരെയും കടംബ കാത്തി കൊണ്ട് വെട്ടിയതായി പോലീസ് പറഞ്ഞു. അതിനുശേഷം, ഒരു ബൈക്ക് റൈഡറെയും ആക്രമിച്ചു. അതിന് ശേഷം, ഒരു കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനെയും വെട്ടി . പോലീസിന്‍റെ അന്യോഷണത്തിനിടെ കടംബ ഹോസ് കോട്ടയിലേക്ക് രക്ഷപ്പെട്ടു. എല്ലാവരും ചെറിയ പരിക്കുകൾ മാത്രമാണുണ്ടായതെന്നും ഇവർക്ക് ജീവന്‍ ഭീഷണിയില്ലെന്നും പോലീസ് അറിയിച്ചു.
കടംബ ഒരു പതിവ് മൊബൈൽ ഫോൺ മോഷകനാണ്. മുൻപ് തന്നെ റൗഡി പട്ടികയിൽപ്പെട്ട ക്രിമിനൽ ആണ് , നല്ല പെരുമാറ്റം കണക്കിലെടുത്ത് 1 ലക്ഷം ബോണ്ടിൽ വിട്ടയച്ചതായിരുന്നു. ഞായറാഴ്ച, ഈ ആക്രമണത്തെ തുടര്‍ന്ന് ഒരു സീരിയല്‍ കില്ലര്‍ നഗരത്തില്‍ തിരിയുകയാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിച്ചു.
ഡിസിപി ഈസ്റ്റ് ഡി ദേവരാജ , സീരിയല്‍ കില്ലറുണ്ടെന്ന വ്യാജവാർത്ത തള്ളി, ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.പോലീസ് ഇതിനകം അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കടംബയെ പിടികൂടാൻ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
മുന്പും ബെംഗളൂരുവിൽ ഇത്തരം വ്യാജവാർത്തകൾ
2022 ഡിസംബർ മുതൽ 2023 മാർച്ച് വരെ റെയിൽവേയുടെ സ്ഥലത്ത് മൂന്നു സ്ത്രീകളുടെ മൃതദേഹങ്ങൾ പൊട്ടിത്തെറിച്ച ബാരലുകളിലും ചാക്കുകളിലും കണ്ടെത്തിയതിനെത്തുടർന്ന് ബെംഗളൂരുവിൽ ഇതേ രീതിയിലുള്ള ഒരു സീരിയൽ കില്ലറിന്റെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
അന്നത്തെ അന്വേഷണം പൂർത്തിയാക്കിയ റെയിൽവേ പോലീസ്, സീരിയൽ കില്ലർ അല്ല മറ്റൊരു സംഘമായിരുന്നു സംഭവത്തിന് പിന്നിൽ അല്ലെന്നും വ്യക്തമാക്കിയിരുന്നു.
പോലീസ് ജനങ്ങളോട് ആശങ്കപ്പെടാതെ സത്യാവസ്ഥ മനസ്സിലാക്കാൻ അഭ്യർത്ഥിക്കുകയും സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പും നൽകി.