Home Uncategorized ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധക്ക്, ജൂണ്‍ 1 മുതല്‍ ഈ വഴി ബെംളൂരുവിലേക്ക് പകല്‍ ചില ട്രെയിൻ ഓടില്ല

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധക്ക്, ജൂണ്‍ 1 മുതല്‍ ഈ വഴി ബെംളൂരുവിലേക്ക് പകല്‍ ചില ട്രെയിൻ ഓടില്ല

by admin

സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് സെക്ഷനില്‍ വൈദ്യുതീകരണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 1 മുതല്‍ മംഗലാപുരത്തിനും ബെംഗളൂരുവിനും ഇടയില്‍ പകല്‍ സമയത്ത് ചില ട്രെയിൻ സർവീസുകള്‍ 154 ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍‌വേ ശനിയാഴ്ച അറിയിച്ചു.യശ്വന്ത്പൂർ-മംഗളൂരു ഗോമതേശ്വര എക്സ്പ്രസ് (ശനി) – മെയ് 31 മുതല്‍ നവംബർ 1 വരെയും മംഗളൂരു-യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസ് (ഞായർ) – ജൂണ്‍ 1 മുതല്‍ നവംബർ 2 വരെയും യശ്വന്ത്പൂർ-മംഗളൂരു ത്രൈവാര എക്സ്പ്രസ് (ചൊവ്വ, വ്യാഴം, ഞായർ) – ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 30 വരെയും നിർത്തിവെക്കും.

റദ്ദാക്കിയ മറ്റ് ട്രെയിനുകള്‍: മംഗളൂരു-യശ്വന്ത്പൂർ ത്രൈ-വീക്ക്‌ലി എക്‌സ്പ്രസ് (തിങ്കള്‍, ബുധൻ, വെള്ളി) – ജൂണ്‍ 2 മുതല്‍ ഓഗസ്റ്റ് 31 വരെയും യശ്വന്ത്പൂർ-കാർവാർ ത്രൈ-വീക്ക്‌ലി എക്‌സ്പ്രസ് (തിങ്കള്‍, ബുധൻ, വെള്ളി) – ജൂണ്‍ 2 മുതല്‍ ഒക്ടോബർ 31 വരെയും കാർവാർ-യശ്വന്ത്പൂർ ത്രൈ-വീക്ക്‌ലി എക്‌സ്പ്രസ് (ചൊവ്വ, വ്യാഴം, ശനി) -ജൂണ്‍ 3 മുതല്‍ നവംബർ 1 വരയും സർവീസ് നിർത്തിവെത്തും.ബദല്‍ ക്രമീകരണങ്ങളുടെ അഭാം ചൂണ്ടിക്കാട്ടി പാസഞ്ചർ അസോസിയേഷനുകളും യാത്രാ കമ്മിറ്റികളും രംഗത്തെത്തി. പൊതുജനങ്ങളുടെ യാത്ര തടസ്സമാകാതെ ജോലികള്‍ കൈകാര്യം ചെയ്യണമെന്ന് അവർ റെയില്‍വേ അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group