രാജ്യത്ത് തുടർച്ചയായ രണ്ടാംവർഷവും ഏറ്റവും കൂടുതല്‍ കാല്‍നടയാത്രക്കാർ അപകടങ്ങളില്‍ മരിക്കുന്ന നഗരമായി ബെംഗളൂരു.2023ലെ കണക്കുകളാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്. 292 കാല്‍നടയാത്രക്കാരാണ് 2023 ല്‍ അപകടങ്ങളില്‍ മരിച്ചത്.236 കാല്‍നടക്കാർ മരിച്ച അഹമ്മദാബാദ് നഗരം പട്ടികയില്‍ രണ്ടാമതും 201 പേർ മരിച്ച ജയ്പുർ പട്ടികയില്‍ മൂന്നാമതുമാണ്.2023ല്‍ 915 പേരാണ് ബെംഗളൂരുവില്‍ വാഹനാപകടങ്ങളില്‍ മരിച്ചത്. കാല്‍നടയാത്രക്കാരുടെ മരണം കൂടാതെ അപകടങ്ങളില്‍ 1021 പേർക്കു പരുക്കേറ്റിട്ടുമുണ്ട് . 2022ല്‍ ഇത് 247 ആയിരുന്നു.
2023ല്‍ ബെംഗളൂരുവില്‍ 4980 വാഹനാപകടങ്ങളുണ്ടായി. മുൻ വർഷത്തെ 3822നേക്കാള്‍ 30.3 ശതമാനം വർധനവാണിത്.ബെംഗളൂരുവിലെ 915 വാഹനാപകട മരണങ്ങളില്‍ 55 ശതമാനവും ഇരുചക്രവാഹന യാത്രികരാണ് . കാർ യാത്രികരാകട്ടെ 5 ശതമാനം മാത്രമാണ്. 64 ശതമാനം വാഹനാപകടങ്ങള്‍ക്കും കാരണം അമിതവേഗതയാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകള്‍ പറയുന്നു. ബെംഗളൂരു അർബൻ മേഖലയിലുണ്ടായ 838 അപകടങ്ങളില്‍ 42 എണ്ണം സീബ്രാലൈനുകളിലാണ്. 188 റെസിഡൻഷ്യല്‍ മേഖലകളിലും 66 അപകടങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തുമാണ്.