Home Featured മാസം എത്ര ലിറ്റർ വെള്ളം ഉപയോഗിക്കും? ബെംഗളൂരുവിലെ പുതുക്കിയ വാട്ടർ ബിൽ നിരക്ക് അറിയാം

മാസം എത്ര ലിറ്റർ വെള്ളം ഉപയോഗിക്കും? ബെംഗളൂരുവിലെ പുതുക്കിയ വാട്ടർ ബിൽ നിരക്ക് അറിയാം

by admin

ബെംഗളൂരു: പാൽ മുതൽ മാലിന്യ ശേഖരണത്തിന് വരെ വില കൂട്ടിയതിന് പിന്നാലെ ബെംഗളൂരു നിവാസികൾക്ക് ഇനി വെള്ളത്തിനും ഉയർന്ന തുക നൽകണം. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻ്റ് സ്വീവറേജ് ബോർഡ് (ബിഡബ്ലുഎസ്എസ്ബി) താരിഫ് ഘടന പുതുക്കിയതിനെ തുടർന്നാണ് വാട്ടർ ബില്ലും ബെംഗളൂരുവിൽ വർധിക്കുക. 11 വർഷത്തിന് ശേഷമാണ് ബെംഗളൂരുവിൽ വാട്ടർ ബില്ല് വർധിപ്പിക്കുന്നത്. ജലസ്രോതസ്സുകൾ കുറയുന്നതും വെള്ളത്തിന് ആവശ്യമേറിയതുമാണ് വില വർധിപ്പിക്കാൻ കാരണമെന്നാണ് ബിഡബ്ലുഎസ്എസ്ബിയുടെ വിശദീകരണം.

പ്രവർത്തന ചെലവിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വില വർധന ആവശ്യമാണെന്ന് ബിഡബ്ലുഎസ്എസ്ബി ചൂണ്ടിക്കാട്ടുന്നു

പുതുക്കിയ താരിഫ് നിരക്ക് അറിയാം

*0 മുതൽ 8,000 ലിറ്റർ വരെയുള്ള പ്രതിമാസ ഉപയോഗത്തിന് ലിറ്ററിന് 0.15 പൈസയാണ് നിരക്ക്.

*8,000 മുതൽ 25,000 ലിറ്റർ വരെയുള്ള ഉപയോഗത്തിന് ലിറ്ററിന് 0.40 പൈസ.

*25,000 മുതൽ 50,000 ലിറ്റർ വരെയുള്ള ഉപയോഗത്തിന് ലിറ്ററിന് 0.80 പൈസ.

*50,000 ലിറ്ററിന് മുകളിലുള്ള ഉപയോഗത്തിന്, പ്രത്യേകിച്ച് 1 ലക്ഷം ലിറ്ററിന് മുകളിലുള്ള ഉപയോഗത്തിന്, ലിറ്ററിന് ഒരു പൈസ

ഉയർന്ന കെട്ടിടങ്ങൾക്ക് പുതിയ താരിഫ്

0 മുതൽ 2,00,000 ലിറ്റർ വരെയുള്ള ഉപയോഗത്തിന് ലിറ്ററിന് 0.30 പൈസ.

2,00,001 മുതൽ 5,00,000 ലിറ്റർ വരെയുള്ള ഉപയോഗത്തിന് ലിറ്ററിന് 0.60 പൈസ.

5,00,001 മുതൽ 10,00,000 ലിറ്റർ വരെയുള്ള ഉപയോഗത്തിന് ലിറ്ററിന് 1.00 പൈസ.

ഗാർഹികേതര (വാണിജ്യ, വ്യവസായ) ഉപയോക്താക്കൾ ലിറ്ററിന് 0.90 പൈസ മുതൽ 1.90 പൈസ വരെ നൽകേണ്ടിവരും.

എത്ര രൂപ വർധിക്കും : ഭൂരിഭാഗം വീടുകളിലും 20 മുതൽ 30 രൂപ വരെ വർധിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം വാണിജ്യ ഉപയോക്താക്കൾക്ക് 50 മുതൽ 60 രൂപ വരെ ഉയർന്നേക്കാം.

അളവ് കുറയ്ക്കാൻ ഒരു മാർഗം : ടാപ്പുകളിൽ എയറേറ്റർ ഘടിപ്പിക്കുന്നതിലൂടെ വെള്ളത്തിൻ്റെ ഉപഭോഗം കുറയ്ക്കാനാകും. വായു കലർന്ന വെള്ളമാണ് എയറേറ്റർ ഘടിപ്പിച്ച ടാപ്പിലൂടെ വരിക. അതുവഴി 50 ശതമാനം വരെ വെളളത്തിൻ്റെ ഉപഭോഗം കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ, ഷവർ, ഫോസറ്റ്, പഴയ ടാപ്പുകൾ എന്നിവിടങ്ങളിൽനിന്ന് വരുന്ന വെള്ളത്തിൻ്റെ അളവ് നിയന്ത്രിക്കുന്നതും ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group