ബെംഗളൂരു: നഗരത്തിൽ കശ്മീരി വിദ്യാർഥി പെയിങ് ഗസ്റ്റ് (പി.ജി.) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ.
രേവ സർവകലാശാലയിലെ രണ്ടാംവർഷ ബി.എസ്‌സി വിദ്യാർഥിയായ തൻവീർ (21) ആണ് മരിച്ചത്.
കശ്മീരിലെ ബുദ്ഗാം സ്വദേശിയാണ്.
ഞായറാഴ്ച രാവിലെയാണ് തൂങ്ങിമരിച്ചനിലയിൽക്കണ്ടത്. ആരും തൻ്റെ മരണത്തിന് ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് മുറിയിൽനിന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.അസ്വഭാവികമരണത്തിന് പോലീസ് കേസെടുത്തു.