Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു നിവാസികള്‍ അറിയാൻ; പിങ്ക് ലൈൻ മെട്രോ മെയ് മാസത്തിലെത്തും,ആദ്യം ഈ റൂട്ടില്‍

ബെംഗളൂരു നിവാസികള്‍ അറിയാൻ; പിങ്ക് ലൈൻ മെട്രോ മെയ് മാസത്തിലെത്തും,ആദ്യം ഈ റൂട്ടില്‍

by admin

ബെംഗളൂരു : നിവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പിങ്ക് മെട്രോ ലൈൻ ഉടൻ തുറന്നേക്കും. ആറ് കോച്ചുകളുള്ള ആദ്യ പ്രോട്ടോടൈപ്പ് ട്രെയിൻ ഈ ആഴ്ച ബിഎംആർസിഎല്ലിന് (BMRCL) കൈമാറും എന്നാണ് റിപ്പോർട്ട്.ഇതിന് പിന്നാലെ തന്നെ സുരക്ഷാ പരിശോധനകളും മറ്റ് പരീക്ഷണങ്ങളും നടക്കും.ബിഇഎംഎല്‍ ബെംഗളൂരുവിലെ പ്ലാന്റിലണ് ഈ പ്രോട്ടോടൈപ്പ് നിർമ്മിച്ചത്. ഒക്ടോബർ പകുതിയോടെ ട്രെയിൻ പുറത്തിറക്കുമെന്നായിരുന്നു ആദ്യം റിപ്പോർട്ടുകള്‍. എന്നാല്‍ ഇത് ഡിസംബറിലേക്ക് നീളുകയായിരുന്നു.അതേസമം പുതിയ ട്രെയിൻ പിങ്ക് ലൈനിലെ ഭാവിയിലെ എല്ലാ കോച്ചുകള്‍ക്കും ഇത് റഫറൻസ് മാതൃകയാകും.പ്രോട്ടട്ടൈപ്പ് ലഭിക്കുന്ന ഉടനെ തന്നെ ട്രെയിനിങ് ട്രയലുകള്‍ ആരംഭിക്കും. കുറഞ്ഞത് 5 കിലോമീറ്റർ ട്രാക്കിലാണ്’ഓസിലേഷൻ ട്രയലുകള്‍’ എന്ന പ്രധാന സുരക്ഷാ പരിശോധന നടത്തുക. നിർദ്ദിഷ്ട പ്രവർത്തന വേഗതയേക്കാള്‍ 10% വേഗത്തിലായിരിക്കും ട്രയല്‍ നടത്തുക. അധിക വേഗതയില്‍ ഓടുമ്ബോള്‍ ട്രെയിൻ പാളം തെറ്റാനുള്ള സാധ്യതയുണ്ടോ, ലോഡിംഗ്, യാത്ര സ്ഥിരത തുടങ്ങിയ കാര്യങ്ങളാണ് ഈ ഘട്ടത്തില്‍ പ്രധാനമായും പരിശോധിക്കുക.

ഈ ട്രയലുകള്‍ വിജയകരമായാല്‍, ബിഎംആർസിഎല്‍ വിശദമായ റിപ്പോർട്ടുകള്‍ റെയില്‍വേ ബോർഡിന് സമർപ്പിക്കും. തുടർന്ന് റെയില്‍വേ മന്ത്രാലയം, റിസർച്ച്‌ ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (ആർ ഡി എസ് ഒ), മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണർ (സി എം ആർ എസ്) എന്നിവരുടെ അന്തിമ അനുമതിയും പദ്ധതിക്ക് ആവശ്യമാണ്.പിങ്ക്, ബ്ലൂ ലൈനുകള്‍ക്കായി 3,000 കോടി രൂപയുടെ കരാറാണ് ബി ഇ എം എല്ലുമായുള്ളത്. കരാർ പ്രകാരം 318 സ്റ്റാൻഡേർഡ്-ഗേജ് മെട്രോ കോച്ചുകള്‍ ആണ് ബി ഇ എം എല്‍ വിതരണം ചെയ്യുക. രൂപകല്‍പ്പന, എഞ്ചിനീയറിംഗ്, നിർമ്മാണം എന്നിവ മാത്രമല്ല, 15 വർഷം വരെ സമഗ്രമായ പരിപാലനം കൂടി ബി ഇ എം എല്‍ ഉറപ്പാക്കും.പിങ്ക് ലൈനിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഈ റൂട്ടില്‍ ഡ്രൈവറില്ലാ ട്രെയിനുകളായിരിക്കും ഓടിക്കുക. ഡ്രൈവറില്ലാ പ്രവർത്തനങ്ങള്‍ സാധ്യമാക്കുന്ന കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കണ്‍ട്രോള്‍ (CBTC) സാങ്കേതികവിദ്യ ഇതിനായി സജ്ജമാക്കും. ഈ നൂതന സിഗ്നലിംഗ് സംവിധാനം ട്രെയിനുകളുടെ എണ്ണം, സുരക്ഷ, പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.പിങ്ക് ലൈനിന്റെ ഭൂരിഭാഗം ദൂരവും ഭൂഗർഭത്തിലാണെങ്കിലും, കാലേന അഗ്രഹാരയ്ക്കും തവരെക്കെരെക്കും ഇടയിലുള്ള 7.5 കിലോമീറ്റർ ഉയരംകൂടിയ പാതയാണ് ആദ്യം കമ്മീഷൻ ചെയ്യുക. 2026 മെയ് മാസത്തോടെ ഈ ഭാഗം പ്രവർത്തനസജ്ജമാക്കാനാണ് ബിഎംആർസിഎല്ലിന്റെ ലക്ഷ്യം.ഡയറി സർക്കിളിനും നാഗവാരയ്ക്കും ഇടയിലുള്ള 13 കിലോമീറ്റർ ഭൂഗർഭ പാതയില്‍ തുരങ്ക പാതയാണ്. ഇവിടെ സ്റ്റേഷനുകള്‍ നിർമ്മിക്കുന്നത് വളരെ സങ്കീർണമായിരക്കും. ഈ ഭാഗം 2026 അവസാനത്തോടെ പൂർത്തിയാക്കി കമ്മീഷൻ ചെയ്യാനാണ് ബിഎംആർസിഎല്‍ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.അത്യാധുനിക ഡ്രൈവറില്ലാ ട്രെയിനുകള്‍, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, വിപുലമായ സുരക്ഷാ പരിശോധനകള്‍ എന്നിവയോടെ പിങ്ക് ലൈൻ ബെംഗളൂരുവിന്റെ നഗരഗതാഗത സംവിധാനത്തില്‍ വലിയ നവീകരണത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group