Home പ്രധാന വാർത്തകൾ ബെംഗളൂരു നിവാസിയായ മലയാളി മുംബൈയിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു നിവാസിയായ മലയാളി മുംബൈയിൽ വാഹനാപകടത്തിൽ മരിച്ചു

by admin

ബെംഗളൂരു: ബെംഗളൂരു നിവാസിയായ കൊല്ലം കുണ്ടറ സ്വദേശി മുംബൈയിലെ വാഹനാപകടത്തിൽ മരിച്ചു. ബെംഗളൂരു ജ്ഞാനഗംഗാനഗറിൽ ശ്രീശിവ കുമാരസ്വാമി കല്യാണമണ്ഡപത്തിനടുത്തുള്ള ഗോൾഡൻ നെസ്റ്റ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന കുണ്ടറ തൃപ്പലഴികം വൈരമൺ വീട്ടിൽ ജോബിൻ ബെനഡിക്ടാണ് (43) മരിച്ചത്.എൻജിനിയർ റോയി വൈരമൺ, പരേതയായ ജോളി റോയി ദമ്പതിമാരുടെ മകനാണ്. ഭാര്യ: മെറിൻ മാത്യു (ബെംഗളൂരു). സഹോദരൻ: ജിബിൻ ബെനഡിക്ട്.സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച പകൽ 11ന് കുണ്ടറയിലെ വീട്ടിൽ. തുടർന്ന് കുണ്ടറ തൃപ്പലഴികം സെയ്ന്റ് തോമസ് സെഹിയോൻ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ സംസ്‌കാരം.

You may also like

error: Content is protected !!
Join Our WhatsApp Group