Home Featured ബംഗളൂരുവിലെ പുതിയ തട്ടിപ്പോ? വീട് ഒഴിഞ്ഞിട്ടും സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കാതെ വീട്ടുടമ: പോലീസ് ഇടപെടണമെന്ന് യുവാവിന്റെ പോസ്റ്റ്

ബംഗളൂരുവിലെ പുതിയ തട്ടിപ്പോ? വീട് ഒഴിഞ്ഞിട്ടും സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കാതെ വീട്ടുടമ: പോലീസ് ഇടപെടണമെന്ന് യുവാവിന്റെ പോസ്റ്റ്

by admin

ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളില്‍ ഒന്നാണ് ബംഗളൂരു. പലപ്പോഴും ബംഗളൂരുവിലെ ജനജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്.കനത്ത വാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും ഒക്കെ ഇതില്‍ പെടുന്നു. സമാനമായിട്ടുള്ള ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോള്‍ റെഡ്ഡിറ്റില്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍, ഇതില്‍ ഒരുപടി കൂടി കടന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റുമായി തന്റെ വീട്ടുടമ മുങ്ങി എന്നാണ് യുവാവ് പറയുന്നത്.പോസ്റ്റില്‍ പറയുന്നത് പ്രകാരം, അടുത്തിടെയാണ് ബിടിഎം ലേഔട്ടിലെ ഒരു ഫ്‌ലാറ്റ് യുവാവ് ഒഴിഞ്ഞത്. കൃത്യമായ വിവരം നല്‍കുകയും ഒക്കെ ചെയ്ത് എല്ലാം കൃത്യമായി പറഞ്ഞു തീര്‍ത്തിരുന്നു.

എന്നാല്‍, അതിനുശേഷം വീട്ടുടമസ്ഥനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്ന് യുവാവ് ആരോപിക്കുന്നത്. ഇതാണ് ബെംഗളൂരുവില്‍ നടക്കുന്ന പുതിയ തട്ടിപ്പ് എന്നാണ് യുവാവ് പറയുന്നത്. താന്‍ ഫ്‌ലാറ്റ് ഒഴിഞ്ഞതിന് പിന്നാലെ ഉടമ ഫോണ്‍കോളുകള്‍ എടുക്കുകയോ മെസ്സേജുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്തിട്ടില്ല എന്നും യുവാവ് പറയുന്നു.വാടക കരാര്‍ പ്രകാരം വീട്ടുടമ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ തരേണ്ടതാണ് എന്നും അത് തന്നിട്ടില്ല എന്നും പോസ്റ്റില്‍ കാണാം. ചൈതന്യ എന്നാണ് വീട്ടുടമയുടെ പേര്.

തനിക്ക് കൃത്യമായ വിശദീകരണങ്ങളോ ഒന്നും തരാതെയാണ് അയാള്‍ പോയത് എന്നും അയാളെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്നും യുവാവ് പറയുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നും ബെംഗളൂരുവില്‍ ഇതുപോലെ ചെയ്യുന്ന അനേകം വീട്ടുടമകളുണ്ട് എന്നും യുവാവ് ആരോപിച്ചു. പോലീസ് ഇതില്‍ നടപടി സ്വീകരിക്കണം എന്നാണ് യുവാവിന്റെ ആവശ്യം. വീട്ടുടമയുടെ പേരും വിലാസവും കമന്റില്‍ നല്‍കിയിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്ന് തന്നെയാണ് പലരും കമന്റുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group