നിര്‍ത്താതെയുള്ള മഴയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അറിയാമല്ലൊ. വെള്ളപ്പൊക്കത്തിന് അത് കാരണമാകുമ്ബോള്‍ ഉള്ള അവസ്ഥ പറയേണ്ടതില്ലല്ലൊ.പ്രത്യേകിച്ച് വലിയ നഗരങ്ങളെ ഇത് വല്ലാതെ ബാധിക്കും.പലരുടെയും സാധാരണജീവിതത്തെ ആകെ അട്ടിമറിക്കും ഈ കാലാവസ്ഥ. അടുത്തിടെയായി ബംഗളൂരു ഇത്തരമൊരു അവസ്ഥ നേരിടുകയാണ്. ഇന്ത്യയുടെ സിലിക്കണ്‍ വാലി ഈ മാസം 15 മുതലുള്ള പെരുമഴയില്‍ ആകെ പെട്ടെന്ന് പറയാം.കാറുകള്‍ വെള്ളത്തിലായി, വൈദ്യുതിയില്ല, കുടിവെള്ളം എത്താത്ത അവസ്ഥ അങ്ങനെയങ്ങനെ ഒരുപാട് പ്രശ്‌നങ്ങള്‍ ആളുകള്‍ നേരിടുന്നു. ഈ മഴയത്ത് എന്തുചെയ്യാന്‍ എന്നെല്ലാവരും ചിന്തിക്കുന്നതിനിടെ സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം എത്തുകയുണ്ടായി.
ഒരാള്‍ വലിയൊരു മത്‌സ്യവുമായി നില്‍ക്കുന്നതാണത്.ഇത് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം താമസിച്ചിരുന്ന കേന്ദ്രീയ വിഹാറിന്‍റെ ഫ്ലാറ്റിന് സമീപത്ത് നിന്നാണെന്നാണ് ചിലര്‍ കുറിക്കുന്നത്. ചിത്രത്തില്‍ ഒരാള്‍ അത്യാവശം വലിയൊരു മത്സ്യത്തെ കൈയില്‍പിടിച്ച് നില്‍ക്കുകയാണ്. എന്തായായലും ബംഗളൂരിന്‍റെ പലഭാഗത്തെയും ഫ്ലാറ്റുകളില്‍ നിന്നും ഇത്തരത്തിലുള്ള മീനുകളെ ഇപ്പോള്‍ കണ്ടെത്താമെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.മഴക്കെടുതി നിമിത്തം സഹിക്കെട്ട കേന്ദ്രീയ വിഹാറിലെ ധാരാളം ആളുകള്‍ തങ്ങളുടെ അപ്പാര്‍ട്ടുമെന്‍റുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മഴ എത്രയും വേഗം അവസാനിച്ച് മാനം തെളിയട്ടെ എന്ന് നെറ്റിസണ്‍സ് പ്രത്യാശിക്കുന്നു…
ഭാര്യയെയും ഭാര്യമാതാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം 26 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍
ഭാര്യയെയും ഭാര്യമാതാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം 26 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം.ഇയാള്‍ക്കെതിരെ ഭാര്യ നല്‍കിയ ബലാത്സംഗ കേസില്‍ യുവാവ് ജാമ്യത്തിലിറങ്ങിയിരുന്നു.സംഭവത്തെ തുടര്‍ന്ന് അമ്മയെയും മകളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിശാല്‍ രാജ്പുത് എന്നയാളാണ് മരിച്ചത്. 20 കാരിയായ യുവതിയുമായി ഇയാള്‍ പ്രണയത്തിലാകുകയും ഈ വര്‍ഷം ആദ്യം ഇരുവരും വിവാഹിതരായെന്നും പോലീസ് പറഞ്ഞു.
ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച യുവതിയുടെ അമ്മ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് വിശാലിനെതിരെ മകള്‍ ബലാത്സംഗക്കേസ് നല്‍കുകയും തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം വിശാല്‍ യുവതിയുടെ വീട്ടിലെത്തി തന്നോടൊപ്പം ജീവിക്കാനും ബലാത്സംഗ പരാതി പിന്‍വലിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍, വിശാല്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തെന്ന് ആരോപിച്ച് യുവതിയും അമ്മയും മറ്റൊരു പരാതി നല്‍കി.
രണ്ടാമത്തെ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒക്ടോബര്‍ 18 വെള്ളിയാഴ്ച വിശാല്‍ വീണ്ടും യുവതിയുടെ വീട്ടിലെത്തി. ഇയാളോടൊപ്പം ജീവിക്കാന്‍ യുവതി വിസമ്മതിച്ചതോടെ രൂക്ഷമായ തര്‍ക്കം ഉടലെടുത്തു.