Home Featured ബാംഗ്ലൂരിൽ നാളെ മുതൽ നാല് ദിവസം മഴയ്ക്ക് സാധ്യത

ബാംഗ്ലൂരിൽ നാളെ മുതൽ നാല് ദിവസം മഴയ്ക്ക് സാധ്യത

by admin

ഇന്നത്തെ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദിവസം മുഴുവൻ മൂടിക്കെട്ടിയ ആകാശം തുടരുവാൻ സാധ്യതയുണ്ട്. എന്നിരുന്നാലും പുറത്തിറങ്ങുമ്പോൾ കുട എടുക്കുവാൻ മറക്കേണ്ട.

ബെംഗളൂരു വീണ്ടും കാലാവസ്ഥാ മാറ്റങ്ങൾക്ക് ഒരുങ്ങിക്കഴിഞ്ഞു. വേനൽച്ചൂടിന് താത്കാലിക ആശ്വാസം നല്കി നഗരത്തിലേക്ക് വീണ്ടും മഴയെത്തുകയാണ്. കഴിഞ്ഞയാഴ്ച പെയ്ത മിതമായ മഴയ്ക്കു ശേഷം തെളിഞ്ഞ കാലാവസ്ഥയും ചില ദിവസങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു കർണ്ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിൽ അനുഭവപ്പെട്ടത്. ഇപ്പോഴിതാ വരുംദിവസങ്ങളിൽ ബാംഗ്ലൂരിൽ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്.ഇന്ന് ഏപ്രിൽ 9 ബുധനാഴ്ച ബെംഗളൂരുവിൽ ഭാഗികമായി മേഘാവൃമായ ആകാശമാണ് പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച മുതൽ മഴ : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനമനുസരിച്ച് ഏപ്രിൽ 10 വ്യാഴാഴ്ച മുതൽ 13 ഞായറാഴ്ച വരെ തുടർച്ചയായി മഴ ലഭിക്കും. മഴ ലഭിക്കുന്നതിനാൽ ഉയർന്ന താപനിലിൽ കുറവ് വരുവാനുള്ള സാധ്യതയുണ്ട്. നിലവിൽ പല ദിവസങ്ങളിലും 35 ഡിഗ്രിയോളം നഗരത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്. മഴ തുടങ്ങുന്നതോടെ താപനില 33 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിലെ കുറഞ്ഞ താപനില 21 ഡിഗ്രിയും ആയിരിക്കും.

കർണ്ണാടകയില്‍ യെല്ലോ അലർട്ട്കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ സാധ്യത മുൻനിർത്തി കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുടക്, ദക്ഷിണ കന്നഡ, ഹാസൻ, ചിക്കമഗളൂർ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവയുൾപ്പെടെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് .

അതേസമയം, ഏപ്രിൽ 13 ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ മഴഴ തുടരുമെന്നും കാലാവ്സഥാ വകുപ്പ് സൂചിപ്പിക്കുന്നു.. ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെലഗാവി, ബാഗൽകോട്ട്, ധാർവാഡ്, ഗദഗ്, കൊപ്പൽ, വിജയപുര, ബംഗളൂരു റൂറൽ, ദാവൻസ്, വിജയപുര, ബംഗളൂരു റൂറൽ, ദാവൻഗേർ, ചമഗലൂർ, ചാമഗളൂരു, ചാമഗളൂരു, ചമരാജനഗര്, ഉത്തര കന്നഡ കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ശിവമോഗ, തുംകുരു, വിജയനഗർ തുടങ്ങിയ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group