Home Featured ബെംഗളൂരുവിൽ മെയ് 6 വരെ മഴ തുടരും; ജാഗ്രത നിർദേശം

ബെംഗളൂരുവിൽ മെയ് 6 വരെ മഴ തുടരും; ജാഗ്രത നിർദേശം

by admin

ബെംഗളൂരു : ബെംഗളൂരുവിൽ മെയ് ആറ് വരെ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റ് രൂപപ്പെട്ടിട്ടുണ്ടെന്നും അത് കർണാടക, തമിഴ്നാട് ഭാഗത്തേക്ക് നീങ്ങിതുടങ്ങിയിട്ടുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് ബെംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപൂർ, രാമനഗര, മൈസൂരു, ചാമരാജനഗർ, ഹാസൻ, തുംകൂർ, ദാവണഗെരെ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ബെല്ലാരി, ചിത്രദുർഗ, മാണ്ഡ്യ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലെ ചില പ്രദേശങ്ങളിൽ നേരിയ മഴയോ മഴയോടുകൂടിയ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യത ഉണ്ടന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രിക്കുള്ളിൽ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.ഇന്ന് ബംഗളുരുവിൽ കൂടിയതും കുറഞ്ഞതുമായ താപനില 24 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു. ബെംഗളൂരു സിറ്റി, ബെലഗവൈം, ധാർവാഡ്, ബിദാർ തുടങ്ങിയ സ്ഥലങ്ങളിൽ വരുന്ന ആഴ്ചകളിൽ മിതമായ മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

കനത്ത മഴ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ജനങ്ങൾ കഴിവതും വീടുകൾക്കുള്ളിൽ തന്നെ സമയം ചെലവഴിക്കണമെന്നും, അനാവശ്യ യാത്രകളും ദീർഘദൂര യാത്രകളും ഒഴിവാക്കണമെന്നും അധികാരികൾ ജങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group