ബെംഗളൂരു:സൈബർ തട്ടിപ്പിൽ ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ഡയറക്ടർക്ക് ആറരക്കോടി രൂപ നഷ്ടപ്പെട്ടു. നിക്ഷേപിക്കുന്ന തുകയുടെ 1,500 ശതമാനം തിരികെ ലഭിക്കുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ വ്യാജ ഓൺലൈൻ സ്റ്റോക്ക് ട്രേഡിങ് ആപ്പ് വഴി ഡയറക്ടറെക്കൊണ്ട് പണം നിക്ഷേപിപ്പിച്ചത്.വാട്‌സാപ്പ് വഴിയാണ് തട്ടിപ്പുകാർ സമീപിച്ചത്. ഓൺലൈൻ നിക്ഷേപത്തെ സംബന്ധിച്ച് ക്ലാസെടുത്തു.
ഇതിനിടെ, ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ ചേർത്ത് ഒരുമാസത്തോളം ഓൺലൈൻ ക്ലാസുമെടുത്തു.പണം നിക്ഷേപിച്ച് വൻതുക തിരികെ ലഭിച്ച കാര്യം ഗ്രൂപ്പിലുള്ളവർ പലരും പങ്കുവെച്ചുകൊണ്ടിരുന്നു. ഇതേത്തുടർന്ന് ഡയറക്ടർ വിവിധ അക്കൗണ്ടുകളിലായി 6.54 കോടി രൂപ നിക്ഷേപിച്ചു. പിൻവലിക്കാൻ സമയമായപ്പോൾ ഫീസായി രണ്ടരക്കോടി രൂപ കൂടി അടയ്ക്കാൻ ആവശ്യപ്പെട്ടു.
ഇതോടെ, സംശയം തോന്നി സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയായിരുന്നു.തട്ടിപ്പുകാർതന്നെയാണ് വാട്‌സാപ്പ് ഗ്രൂപ്പിൽ പണം നിക്ഷേപിച്ച് വൻതുക തിരികെ ലഭിച്ച കാര്യം പോസ്റ്റ് ചെയ്തത്. ബെംഗളൂരു നോർത്ത് ഈസ്റ്റ് സൈബർ ക്രൈം എ.സി.പി. എസ്.ആർ. തൻവീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
അകത്തിരിക്കാം പക്ഷെ, അതിരുവിടരുത്! കാറില്‍ നോ റൊമാൻസ് ബോര്‍ഡുമായി ക്യാബ് ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ ചൂടൻ ചര്‍ച്ച
അത്യാവശ്യ ഘട്ടങ്ങളില്‍ യാത്രകള്‍ നടത്തുന്നതിനാണ് നമ്മള്‍ ക്യാബുകളുടെ സഹായം തേടുന്നത്. എന്നാല്‍ ചിലരാകട്ടെ അവരുടെ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്‌ക്കാനുള്ള ഇടമായി ക്യാബുകളെ മാറ്റുന്നു.അത്തരക്കാർക്കുള്ള ഒരു മുന്നറിയിപ്പ് തന്റെ വാഹനത്തിനുള്ളില്‍ പതിപ്പിച്ച ഒരു ഡ്രൈവറും, സന്ദേശവുമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലാകെ ശ്രദ്ധേയമാകുന്നത്.ഹൈദരാബാദില്‍ നിന്നുള്ള ക്യാബ് ഡ്രൈവറാണ് പിന്നിലുള്ള യാത്രക്കാർക്ക് കാണാനാകുന്ന വിധത്തില്‍ അല്‍പ്പം തമാശ നിറഞ്ഞ ഒരു പോസ്റ്റർ പതിച്ചിരിക്കുന്നത്.
ഇതൊരു ക്യാബ് ആണെന്നും, സ്വകാര്യ ഇടമല്ലെന്നുമാണ് ഇതില്‍ പറയുന്നത്. മുന്നറിയിപ്പ് എന്നാണ് ആദ്യം പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ” ഇത് നിങ്ങളുടെ സ്വകാര്യതയ്‌ക്ക് വേണ്ടിയുള്ള സ്ഥലമോ ഓയോ റൂമോ അല്ല, അതിനാല്‍ ദയവായി അകലം പാലിച്ച് ശാന്തമായി ഇരിക്കുക” എന്നും പോസ്റ്ററില്‍ പറയുന്നു.സമൂഹമാദ്ധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ഈ ചിത്രം വളരെ വേഗത്തിലാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ക്യാബ് ഡ്രൈവറെ പിന്തുണച്ചും എതിർത്തും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
സാഹചര്യങ്ങളാണ് ഒരാളെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നതെന്നാണ് ഒരാളുടെ കണ്ടുപിടുത്തം. എന്നാല്‍ ബെംഗളൂരുവിലും ഡല്‍ഹിയിലും ഇത്തരം സന്ദേശങ്ങള്‍ കണ്ടുവെന്നും, ഹൈദരാബാദില്‍ ഇത് പ്രതീക്ഷിച്ചില്ലെന്നുമാണ് മറ്റൊരാള്‍ പറയുന്നു.ബെംഗളൂരുവിലെ ഒരു ക്യാബ് ഡ്രൈവർ സമാനമായ രീതിയില്‍ പങ്കുവച്ച നിയമങ്ങളും നേരത്തെ വൈറലായിരുന്നു. തന്റെ ക്യാബില്‍ യാത്ര ചെയ്യുമ്ബോള്‍ യാത്രക്കാർ പാലിക്കേണ്ട ആറ് നിയമങ്ങളാണ് ഇയാള്‍ പങ്കുവച്ചത്.
വാഹനത്തില്‍ കയറുന്നവരല്ല, ഓടിക്കുന്നവരാണ് ക്യാബിന്റെ അധികാരിയെന്ന് കയറുന്നവർ ചിന്തിക്കണമെന്നതാണ് ആദ്യത്തെ കാര്യം. ക്യാബ് ഓടിക്കുന്ന ആളാണ് അതിന്റെ ഉടമയെന്ന് മറക്കരുത് എന്നതാണ് രണ്ടാമത്തെ കാര്യം. മാന്യമായി സംസാരിക്കുകയും ബഹുമാനം കാണിക്കണമെന്നും മൂന്നാമതായി പറയുന്നു. വാതില്‍ പതുക്കെ അടയ്‌ക്കണമെന്നതാണ് അടുത്ത നിർദേശം. തങ്ങളുടെ ഭരിക്കാൻ വരരുതെന്നും, അങ്ങനെ ഉണ്ടെങ്കില്‍ അത് കയ്യില്‍ തന്നെ വച്ചോളാനുമാണ് അടുത്തതായി പറയുന്നത്. അവസാനമായി ഭയ്യ എന്ന് വിളിക്കരുതെന്നും, തേനീച്ചകളെ പോലെ കൃത്യസമയത്ത് പറന്ന് അവിടെ എത്താൻ പറയരുത് എന്നുമാണ് ഇതില്‍ ആവശ്യപ്പെടുന്നത്.