ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിൽ ചിലയിടങ്ങളിൽ വ്യാഴാഴ്‌ച വൈദ്യുതി വിതരണം മുടങ്ങും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് മുടക്കം.എകെ ആശ്രമം റോഡ്, ദേവഗൗഡ റോഡ്, ആർടിനഗർ ബ്ലോക്ക്-ഒന്ന്, തിമ്മയ്യ ഗാർഡൻ, മോദി ഗാർഡൻ, മിലിറ്ററി ഏരിയ, വീരണ്ണപാലിയ, മാരിയണ്ണപാലിയ, കോഫി ബോർഡ് ലേഔട്ട്, കെംപപുര, ദാസറഹള്ളി, മാരുതി ലേഔട്ട്, ഭുവനേശ്വരി നഗർ, ചാണക്യ ലേഔട്ട്, നാഗവാര, തനിസാന്ദ്ര മെയിൻ റോഡ്, ആശിർവാദ് നഗർ, അമർജ്യോതി ലേഔട്ട്, രചനഹള്ളി മെയിൻ റോഡ്, മെസ്ട്രിപാലിയ ശ്രീരാമപുര, വിഎച്ച്ബിസിഎസ് ലേഔട്ട്, ജോജപ്പ ലേഔട്ട്, ക്രോസ് റോഡ് -17, ഗോവിന്ദപുര, വീരണ്ണപാലിയ മെയിൻറോഡ്, ഭൈരപ്പ ലേഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.
കേരളത്തിലെ അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ പൂട്ടാൻ കേന്ദ്രം; എതിര്‍പ്പുമായി സംഘടന
കേരളത്തിലെ അതിർത്തി ചെക്ക്പോസ്റ്റുകള്‍ ഉടൻ പൂട്ടണമെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം വീണ്ടും ഉത്തരവിറക്കി.ഇതുസംബന്ധിച്ച നിർദേശം സംസ്ഥാന സർക്കാരിനു നല്കിക്കഴിഞ്ഞു.ചെക്ക്പോസ്റ്റുകള്‍ പൂട്ടാനുള്ള നടപടികള്‍ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കേ കേരള മോട്ടോർ വെഹിള്‍ക്കിള്‍സ് ഡിപ്പാർട്ട്മെന്‍റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഇതിനെതിരേ രംഗത്തു വന്നു. അതിർത്തി ചെക്ക്പോസ്റ്റുകള്‍ പൂർണമായി നിർത്താനുള്ള ഉത്തരവ് നടപ്പിലാക്കരുതെന്നാണ് ഇവരുടെ ആവശ്യം.സംസ്ഥാന ധനകാര്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നല്കിയിട്ടുണ്ട്.
ആവശ്യമായ പഠനങ്ങള്‍ നടത്താതെയും ബദല്‍ സംവിധാനങ്ങള്‍ ഏർപ്പെടുത്താതെയുമാണ് ഉത്തരവ് നടപ്പാക്കുന്നതെന്നാണു സംഘടന പറയുന്നത്. ഉത്തരവ് നടപ്പാക്കിയാല്‍ സർക്കാരിനു കോടിക്കണക്കിനു രൂപയുടെ വരുമാന നഷ്‌ടം ഉണ്ടാകുമെന്നും സംസ്ഥാനത്തെ റോഡുകളില്‍ നിയമലംഘനം ഉണ്ടാകുമെന്നും പറയുന്നു.ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കണമെന്നു കേന്ദ്രസർക്കാർ നേരത്തേ നിർദേശം നല്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചെക്ക്പോസ്റ്റുകളിലെ 24 മണിക്കൂർ ഡ്യൂട്ടി നിർത്തി പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയാക്കിയിരുന്നു.
കൂടാതെ, ജീവനക്കാരുടെ എണ്ണവും കുറച്ചിരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ ഉത്തരവ് പ്രകാരം ഇന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങളിലും ചെക്ക്പോസ്റ്റുകള്‍ നിർത്തലാക്കിയിരുന്നു.കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് ഉള്‍പ്പെടയുളള സംസ്ഥാനങ്ങള്‍ക്ക് ചെക്ക്പോസ്റ്റുകള്‍ നിർത്താൻ നിർദേശം നല്കിയിട്ടുണ്ട്.