Home covid19 ബംഗളുരു ലോക്ക്ഡൗൺ ; തിരിച്ചു കൊണ്ടുവന്നത് നഗരത്തിലെ പഴയ വസന്തകാലം, പാട്ട് പാടാൻ അവർ വീണ്ടുമെത്തി

ബംഗളുരു ലോക്ക്ഡൗൺ ; തിരിച്ചു കൊണ്ടുവന്നത് നഗരത്തിലെ പഴയ വസന്തകാലം, പാട്ട് പാടാൻ അവർ വീണ്ടുമെത്തി

by admin

ബെംഗളൂരു: ‘നിങ്ങൾക്ക് രാത്രിയിൽ ഒന്നിലധികം തവണ ഉറക്കമുണരുന്ന ശീലമുണ്ടെങ്കിൽ, ഒരു പേപ്പറും പേനയും നിങ്ങളുടെ കട്ടിലിനരികിൽ സൂക്ഷിക്കുക. രാത്രിയുടെ ശാന്തതയിൽ, നിങ്ങൾക്ക് കുയിലിന്റെ ശബ്ദം കേൾക്കാനാകും.ഈ സമയം വാച്ചിൽ നോക്കി, പേപ്പറിൽ കുറിച്ച ശേഷം വീണ്ടും ഉറങ്ങാം’. കുട്ടിക്കാലം മുതൽ പക്ഷികളെയും അവരുടെ ജീവിതത്തെയും നിരീക്ഷിച്ചിരുന്ന ബെംഗളൂരുവിലെ പക്ഷിശാസ്ത്രജ്ഞനായ ഡോ. എം ബി കൃഷ്ണയുടെ വാക്കുകളാണിത്.

നഗരങ്ങളിലേക്ക് വീണ്ടും പക്ഷികൾ മടങ്ങിയെത്താൻ തുടങ്ങി. ഇതിനെല്ലാം കാരണം കോവിഡ് 19 ഉം അതിനെ തുടർന്നുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ ലോക്ക്ഡൗണുമാണെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി, ബെംഗളൂരുവിലെ മലിനീകരണം കുറഞ്ഞു.അതുപോലെ തന്നെ പ്രസിദ്ധമായ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമീപകാല ഡാറ്റ അനുസരിച്ച് നഗരത്തിലെ വാഹനങ്ങളുടെ ഉപയോഗം കുറയുന്നതു മൂലം മലിനീകരണം 60% കുറഞ്ഞു. ഇത് പക്ഷികൾക്ക് അനുകൂലമായ വിവിധ ഘടകങ്ങളെ വർദ്ധിപ്പിച്ചു.സംസ്ഥാന തലസ്ഥാനത്തെ ഏറ്റവും വലിയ ഹരിതഗൃഹമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടെ ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ ആളുകൾക്ക് മയിലുകളെ വരെ കാണാനായി. മയിൽ ഒരു രാത്രി ലാൽബാഗിൽ ചെലവഴിച്ചുവെന്നും അത് പറന്നുപോയ ഏറ്റവും അടുത്ത സ്ഥലം 13 കിലോമീറ്റർ അകലെയുള്ള തുരഹള്ളി വനമാണെന്നും ഡോ. എം.ബി കൃഷ്ണ പറയുന്നു.

ബെംഗളൂരു നഗരത്തിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് 60% കുറഞ്ഞതായി കണക്കുകൾ ലോക്ക് ഡൗണും കോവിഡ് കർഫ്യൂവും പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ മാറ്റം.”സാധാരണ നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡസ് 100 നോ തൊട്ട് താഴെയോ ആകാറാണ് പതിവ്. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഇത് മെച്ചപ്പെട്ടതാണ് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ശ്രീനിവാസുലു അറിയിച്ചു.

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16,604 പേർക്ക് .411 കോവിഡ് മരണങ്ങൾ.

എ.ക്യൂ.ഐ.0 മുതൽ 50 വരെയുള്ളത് ഏറ്റവും മെച്ചപ്പെട്ടതായും 50 മുതൽ 100 വരെ മെച്ചപ്പെട്ടതായും ആണ്. കണക്കാക്കുന്നത്.കഴിഞ്ഞ ഫെബ്രുവരിയിൽ എ.ക്യു.ഐ 80 മുതൽ 120 വരെയായിരുന്നു എന്നാൽ എന്നാൽ മെയ് മാസത്തിൽ അത് 30 മുതൽ 60 വരെയായി പുരോഗമിച്ചു.

സ്വകാര്യ വാഹനങ്ങളും ബി.എം.ടി.സി ബസുകളും സർവ്വീസ് നടത്താത്തതും വ്യവസായശാലകൾ നിർത്തിവച്ചതും അന്തരീക്ഷ മലിനീകരണം കുറഞ്ഞതിന് കാരണമായി കണക്കാക്കുന്നു.

‘എത്ര ടാങ്കര്‍ പാല്‍ എത്തിയാലും പൊടിയാക്കാനുള്ള സൗകര്യമുണ്ട്’; മില്‍മയുടെ പ്രതിസന്ധി പരിഹരിക്കാമെന്ന് കര്‍ണാടക‍

കുയിലുകൾ അവരുടെ പാട്ടിലൂടെയാണ് മറ്റ് കുയിലുകളുമായി ആശയവിനിമയം നടത്തുന്നത്. വാഹനങ്ങളുടെ ഹോൺ ശബ്ദവും ട്രാഫിക്കിന്റെ വലിയ ശബ്ദങ്ങളും കാരണം പക്ഷിയുടെ ഗാനം അധിക ദൂരത്തിൽ എത്തുകയില്ല. അതിനാൽ അവർ നേരത്തെ പാടാൻ തുടങ്ങി.ലോക്ക്ഡൗണിന് മുമ്പ്, പുലർച്ചെ 2.30 മുതൽ മൂന്ന് വരെയാണ് കുയിലുകളുടെ ശബ്ദം കേട്ടിരുന്നതെന്ന് എം ബി കൃഷ്ണ പറയുന്നു. എന്നാൽ ലോക്ക്ഡൗൺ ആയതോടെ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതിനാൽ, പക്ഷികൾക്ക് കൂടുതൽ ഉറക്കം ലഭിക്കാൻ തുടങ്ങി. അവർ ഇപ്പോൾ പുലർച്ചെ നാലുമണിയോടെയാണ് പാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ചെറിയ പക്ഷികൾ അവയുടെ വാസസ്ഥലം വ്യാപിപ്പിക്കാൻ തുടങ്ങി. അവ ഇപ്പോൾ വീടുകൾക്ക് സമീപം വരെ എത്തി തുടങ്ങി. നഗരത്തിലെ മലിനീകരണം വർദ്ധിച്ചതിനാൽ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. മലിനീകരണം പ്രാണികളുടെ എണ്ണവും കുറച്ചിരുന്നു. ആവശ്യത്തിനുള്ള ഭക്ഷണത്തിന്റെ അഭാവം പക്ഷികളെ നഗരങ്ങളിൽ നിന്ന് അകറ്റി.

ബംഗളൂരുവില്‍ കോവിഡിനെ തുരത്താന്‍ വിമാനമുപയോഗിച്ച്‌ അണുനശീകരണം; വിവാദമായതോടെ നിര്‍ത്തിവെച്ചു

എന്നാൽ, ഇപ്പോൾ മലിനീകരണം കുറഞ്ഞതോടെ വീടുകൾക്ക് ചുറ്റുമുള്ള മരങ്ങളിലും കുറ്റിക്കാടുകളിലും ബൾബുൾ അല്ലെങ്കിൽ മറ്റ് പലതരം പക്ഷികളെ കണ്ടു തുടങ്ങിയതായാണ് പക്ഷി നിരീക്ഷകരുടെ വിലയിരുത്തൽ.ലോക്ക്ഡൗൺ കാലത്ത് ഫ്ലെമിംഗോസ് കൂട്ടത്തോടെ മുംബൈയിൽ എത്തിയ വാ‍‍ർത്ത മുമ്പ് പുറത്തു വന്നിരുന്നു. എല്ലാവർഷവും മുംബൈയിൽ ഫ്ലെമിംഗോസ് എത്താറുണ്ട്. എന്നാൽ, കൂട്ടമായി എത്തുന്ന ഈ ദേശാടന പക്ഷികളുടെ സൗന്ദര്യം ഇതുപോലെ ആസ്വദിച്ച കാലം ഇതിനു മുൻപുണ്ടായിട്ടില്ലെന്നാണ് വിവരം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group