Home Featured ബെംഗളൂരു : മലയാളി നഴ്സിംഗ് വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസ്; പോലീസ് വീണ്ടും അന്വേഷിക്കുന്നു.

ബെംഗളൂരു : മലയാളി നഴ്സിംഗ് വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസ്; പോലീസ് വീണ്ടും അന്വേഷിക്കുന്നു.

by admin

ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളേജിൽ മലയാളി വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസ് പോലീസ് വീണ്ടുംഅന്വേഷിക്കുന്നു.പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശത്തെത്തുടർന്നാണ് അന്വേഷണം വരുന്നത്. പാലക്കാട് സ്വദേശിയായ അതുല്യ ഗംഗാധരൻ മരിച്ച കേസ് വീണ്ടും അന്വേഷിക്കാനാണ് ബെംഗളൂരു സോലദേവനഹള്ളി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർഥിനിയുടെ രക്ഷിതാക്കൾ ഭാരതീയ നഴ്‌സ് ആൻഡ് അലൈഡ് സംഘിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ പരാതിയെത്തുടർന്നാണിത്.

കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് രണ്ടാം വർഷ ബി.എസ്.സി. നഴ്‌സിങ് വിദ്യാർഥിനി അതുല്യ ഗംഗാധരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കോളേജ് കെട്ടിടത്തിൻ്റെ ആറാംനിലയിൽനിന്ന് വീണ് മരിക്കുകയായിരുന്നു. പരാതിയില്ലെന്ന് പോലീസ് എഴുതി വാങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. അപകടമുണ്ടായ സ്ഥലംകാണാൻ രക്ഷിതാക്കളെ കോളേജ് അധികൃതർ അനുവദിച്ചില്ലെന്നും പറഞ്ഞു. ധന്വന്തരി കോളേജിലാണ് കുട്ടിക്ക് പ്രവേശനം ലഭിച്ചതെങ്കിലും മാനേജ്മെന്റ് അവർക്കു ബന്ധമുള്ള വിദ്യോദയ കോളേജിലാണ് പ്രവേശിപ്പിച്ചതെന്നും പറഞ്ഞു.

റിസോട്ടില്‍ എത്തിയത് എല്ലാം മുന്‍കൂട്ടി തീരുമാനിച്ച്‌; ഇരുവരും റിസോര്‍ട്ടില്‍ ഇടയ്ക്കിടെ എത്തിയിരുന്നെന്നു പൊലീസ്

റിസോര്‍ട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഇരുവരും ഇടയ്ക്കിടെ റിസോര്‍ട്ടില്‍ എത്തിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. റിസോര്‍ട്ടിനു പുറകിലെ അത്തിമരത്തിലാണു തൂങ്ങിയത്. ഇതിനായി പുതിയ കയര്‍ വാങ്ങി കരുതിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. റിസോര്‍ട്ടിന്റെ പുറകുവശമായതിനാല്‍ ഇവിടേക്കു ശ്രദ്ധ എത്തിയിരുന്നില്ല. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കോഴിക്കോട് കൊയിലാണ്ടി നടേരി തെക്കേ കോട്ടുകുഴി (ഓര്‍ക്കിഡ്) പ്രമോദ് (53), ഉള്ളിയേരി നാറാത്ത് ചാലില്‍ മീത്തല്‍ ബിന്‍സി (34) എന്നിവരാണ് മരിച്ചത്. പ്രമോദ് ഉള്ള്യേരി നാറാത്ത് ഫര്‍ണിച്ചര്‍ കട നടത്തുകയായിരുന്നു. ഇവിടെ വച്ചാണ് പ്രമോദും ബിന്‍സിയും പരിചയപ്പെട്ടതെന്നാണു വിവരം. പ്രമോദിന്റെ ഭാര്യ ഷൈജ. രണ്ടു മക്കളുണ്ട്. രൂപേഷ് ആണ് ബിന്‍സിയുടെ ഭര്‍ത്താവ്. ഇവര്‍ക്കും രണ്ടു മക്കളുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പൂര്‍ത്തിയായാല്‍ ഇന്നു തന്നെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group