Home Featured ബെംഗളൂരു:രാത്രി സുരക്ഷ ;വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂർ തുറക്കാൻ അനുവദിക്കാതെ പോലീസ്

ബെംഗളൂരു:രാത്രി സുരക്ഷ ;വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂർ തുറക്കാൻ അനുവദിക്കാതെ പോലീസ്

by admin

ബെംഗളൂരു∙ വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂർ പ്രവർത്തിക്കാൻ സർക്കാർ അനുവാദം നൽകിയെങ്കിലും പൊലീസ് വിലങ്ങുതടിയാകുന്നെന്ന പരാതിയുമായി ഹോട്ടൽ ഉടമകൾ. ഇതിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്ട്ടൽ ഉടമകളുടെ സംഘടനയായ ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ. മതിയായ സുരക്ഷാ സന്നാഹമില്ലെന്ന വാദമാണ് പൊലീസ് ഉയർത്തുന്നത്. എന്നാൽ പകൽ പോലെ രാത്രികാലങ്ങളിൽ തിരക്കുണ്ടാകില്ലെന്നും കുറച്ചു സന്നാഹം മതിയെന്നും ഹോട്ടലുടമകൾ പറയുന്നു.

10 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾക്കാണ് ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂർ പ്രവർത്തിക്കാൻ അനുമതി നൽകി സർക്കാർ സെപ്റ്റംബർ 27ന് ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാത്രി 1ന് ശേഷം നഗരത്തിലെ ഹോട്ടലുകൾ പ്രവർത്തിക്കാൻ പൊലീസ് അനുവദിക്കുന്നില്ല. ഉത്തരവ് പുറത്തിറങ്ങും മുൻപ് വാരാന്ത്യങ്ങളിൽ മാത്രമാണ് രാത്രി ഒന്നു വരെ തുറക്കാൻ അനുവദിച്ചിരുന്നത്.

രാത്രിസുരക്ഷ വെല്ലുവിളി:രാത്രിജീവിതം സജീവമാകുമ്പോൾ മതിയായ സുരക്ഷയും ഉറപ്പാക്കണമെന്ന് റസിഡന്റ്സ് അസോസിയേഷനുകൾ സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു. നമ്മ മെട്രോ, ബിഎംടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവൃത്തി സമയം വർധിപ്പിക്കണമെന്നും വിവിധ വ്യാപാരി കൂട്ടായ്മകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സന്നാഹങ്ങളില്ലെന്ന് പൊലീസ് : മതിയായ സുരക്ഷാ സന്നാഹങ്ങൾ ഇല്ലാത്തതാണ് മുഴുവൻ സമയ പ്രവർത്തനം അനുവദിക്കാൻ തടസ്സമെന്ന് പൊലീസ് പറയുന്നു. സേനയിലെ നിലവിലെ അംഗബലം ഉപയോഗിച്ച് സുരക്ഷ ഒരുക്കാനാകില്ല. ജോലി സമയം പരിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യത്തിൽ ആഭ്യന്തര വകുപ്പാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. 24 മണിക്കൂർ പ്രവർത്തനാനുമതി നൽകാൻ പൊലീസ് മടിക്കുന്ന സാഹചര്യത്തിൽ അസോസിയേഷൻ കോടതിയെ സമീപിക്കും.

രാത്രി പ്രവർത്തിക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ നേരത്തെ തന്നെ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് പൊലീസ് അനുമതി നിഷേധിക്കുകയാണ്. ഗതാഗതക്കുരുക്ക് കുറവായതിനാലും പാർക്കിങ് സൗകര്യം ലഭിക്കുന്നതിനാലും ഹോട്ടലുകൾ കൂടുതൽ സമയം പ്രവർത്തിക്കുന്നത് നഗരവാസികൾക്ക് സൗകര്യപ്രദമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group