ബെംഗളൂരു: കന്നഡ ഭാഷ അറിയാത്ത ഇതര സംസ്ഥാനക്കാരും ഓട്ടോക്കാരും തമ്മില്‍ തെറ്റിദ്ധാരണ മൂലം നടക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ട്രാഫിക് പോലീസ് രംഗത്ത്. കന്നഡ അറിയാത്തവര്‍ക്ക് വേണ്ടി ഓട്ടോറിക്ഷകളിൽ അടിസ്ഥാന കന്നഡ വിവരിക്കുന്ന പോസ്റ്ററുകൾ പോലീസ് സ്ഥാപിച്ചു. നഗരത്തിലെ 5000 ഓട്ടോറിക്ഷകളിലാണ് കന്നഡ ഭാഷാ പരിജ്ഞാനമില്ലാത്തവരെ സഹായിക്കാനുള്ള അടിസ്ഥാന പാഠാവലി പതിച്ചിരിക്കുന്നത്.
ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് ബെംഗളൂരു പോലീസ് പറയുന്നു. നഗരത്തിൽ ആദ്യമായി എത്തുന്ന ആളുകൾക്ക് പോലീസിന്റെ ഈ നീക്കം ഗുണകരമാകും. ഓട്ടോറിക്ഷാ ഡ്രൈവർമാരുമായുള്ള സംഭാഷണം എളുപ്പമാകാൻ ഇത് സഹായിക്കും .ഭാഷ അറിയാത്തതിനാൽ വരുന്ന തെറ്റിദ്ധാരണകളാണ് പലപ്പോഴും ഓട്ടോക്കാരുമായി ബന്ധപ്പെട്ട പരാതികളായി പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്നതെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ അനുചേത് ചൂണ്ടിക്കാട്ടി. ഓട്ടോ തൊഴിലാളികൾ അനാവശ്യമായി പ്രതി ചേർക്കപ്പെടുന്നത് ഇതുവഴി തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു .
ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ മാത്രം ആശയവിനിമയത്തിനായി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ് ബെംഗളൂരു നഗരത്തിൽ. നഗരവാസികളിൽ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരായതിനാൽ ദീർഘകാലമായി ഇതാണ് സ്ഥിതി. പതിറ്റാണ്ടുകൾക്കു മുമ്പു തന്നെ ബെംഗളൂരു നഗരം ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിൽ പ്രശസ്തമാണ്. എന്നാൽ അടുത്തിടെയായി കന്നഡ ഭാഷാ പ്രവർത്തകർ ഈ പ്രശ്നം ഉന്നയിച്ചു തുടങ്ങുകയായിരുന്നു .
കർണാടകയിലെ ഇതര പ്രദേശങ്ങളിൽ നിന്ന് വന്ന് ഓട്ടോറിക്ഷ ഓടിക്കുകയും മറ്റും ചെയ്യുന്ന സാധാരണക്കാർക്ക് ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാൻ കഴിയാത്തത് വലിയൊരു ഭാഷാപരമായ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. ഭാഷ അറിയാത്തത് മൂലമുള്ള സംഘർഷങ്ങളും നഗരത്തിൽ പതിവായിത്തുടങ്ങി. ഇതിന്റെ ഫലമായി ഓട്ടോറിക്ഷാ തൊഴിലാളികൾ തന്നെ അടിസ്ഥാന കന്നഡ പ്രയോഗങ്ങൾ ഇംഗ്ലീഷിലേക്ക് ലിപിമാറ്റം ചെയ്ത് ഓട്ടോകളിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയിരുന്നു.
ഈ പദ്ധതിയാണ് ഇപ്പോൾ പോലീസ് ഏറ്റെടുത്തിരിക്കുന്നത്. അസു സുൽത്താൻ എന്ന ഓട്ടോക്കാരനാണ് ആദ്യമായി ഇത്തരമൊരു പ്രശ്നപരിഹാരം അവതരിപ്പിച്ചത്. ഇദ്ദേഹം ഓട്ടോയിൽ കയറുന്നവർക്ക് ആവശ്യമായി വരുന്ന പ്രയോഗങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു പോസ്റ്റർ തന്റെ വാഹനത്തിൽ പതിച്ചു. ഇത് പിന്നീട് മറ്റുള്ള ഓട്ടോക്കാരും ഏറ്റെടുത്തു
ലഡു ഉണ്ടോ ലഡു…; 1001 രൂപ വെറുതേ കിട്ടും! ഒരു ഗൂഗിള്‍ പേ അപാരത, സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ലഡു ഉണ്ടോ ലഡു…ഗൂഗിള്‍ പേ യൂസർമാരെല്ലാം ഇപ്പോള്‍ ലഡു തപ്പി നടപ്പാണ്. വാട്സാപ്പിലും ഇൻസ്റ്റഗ്രാം ചാറ്റിലും ലഡു ചോദിച്ചു നടക്കുന്നവർ നിരവധി.കളർ ലഡു, ഫുഡ്ഡി ലഡു, ഡിസ്കോ ലഡു, ദോസ്തി ലഡു, ട്വിങ്കിള്‍ ലഡു, പിന്നെ ട്രെൻഡി ലഡുവും. ആറെണ്ണവും കിട്ടിയാല്‍ സമ്മാനം. 51 രൂപ മുതല്‍ 1001 രൂപ വരെ സമ്മാനം എന്നാണ് ഗൂഗിള്‍ പേ പറയുന്നത്. ഒക്ടോബർ 21 മുതല്‍ നവംബർ 7 വരെ ആണ് മത്സരം. കൂട്ടുകാർക്ക് പൈസ അയച്ചും തിരിച്ചു വാങ്ങിയും, മൊബൈല്‍ റീചാർജ്ജ് ചെയ്തും, സാധനം വാങ്ങുമ്ബോള്‍ ഗൂഗിള്‍ പേ വഴി പൈസ കൊടുത്തും ഒക്കെ ലഡു നേടാം. ലഡു അയച്ചു കൊടുത്താലും കിട്ടും ഓരോ ബോണസ് ലഡു.ആദ്യത്തെ രണ്ട് ലഡുകള്‍ ഇഷ്ടം പോലെ കിട്ടാനുണ്ട്.
ബാക്കി ഉള്ളവ കിട്ടാന്‍ പിന്നെ അലച്ചിലായി. ട്വിങ്കിള്‍ ലഡു ആണ് കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടെന്ന് ലഡു അന്വേഷകര്‍ പറയുന്നു. ആളെ അന്വേഷിച്ചു നടക്കുകയാണ് ഇപ്പൊ എല്ലാവരും. എക്‌സ് എന്ന പഴയ ട്വിറ്ററില്‍ സംഗതി ട്രെൻഡിങാണ്. ഇൻസ്റ്റ കമന്റ് ബോക്സുകളിലും ഫേസ്‌ബുക്കിലും ട്വിങ്കിള്‍ ലഡു ഉണ്ടോ..ഉണ്ടോ.. എന്ന് ചോദിച്ച് ആളുകള്‍ തിരക്ക് കൂട്ടുന്നു.ഈ ബഹളത്തിന്റെ ഇടയില്‍ ട്വിങ്കിള്‍ ലഡു മാത്രം കിട്ടിയ ഒരു ന്യൂനപക്ഷവുമുണ്ട്.
51 മുതല്‍ 1001 വരെ സമ്മാനത്തുക എന്ന് ഗൂഗിള്‍ പേ പറയുമ്ബോഴും ഒരു രൂപ മാത്രം കിട്ടി എന്ന് പറയുന്നവരും ഏറെയാണ്. സംഗതി ഗൂഗിള്‍ പേയില്‍ ആളെ കേറ്റാൻ ഉള്ള തന്ത്രമാണ്. ഇമ്മാതിരി മത്സരങ്ങള്‍ ഗൂഗിള്‍ പേ ഇതിന് മുമ്ബും കുറെ നടത്തിയിട്ടുണ്ട്. പറഞ്ഞു വരുമ്ബോള്‍ തമാശ ആണെങ്കിലും നിലവിലെ സാമ്ബത്തിക സ്ഥിതിയില്‍ ഈ പൈസ എങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവർ സമൂഹത്തില്‍ ഉണ്ട്. അവരുടെ നിസഹായത കൂടിയാണ് ഈ മത്സരത്തില്‍ വിജയ കാരണം.