ബംഗളൂരു : ഓണ്‍ലൈൻ തട്ടിപ്പ് സംബന്ധിച്ച് പരാതി നല്കാൻ സിറ്റി സൈബർ ക്രൈം പൊലീസ് ഹെല്പ്ലൈൻ സൗകര്യം ആരംഭിച്ചു.
പരാതികള്‍ ഇനി 1930 എന്ന നമ്ബറില്‍ നല്‍കാം. സൈബർ ക്രൈം കേസുകള്‍ വർധിച്ച സാഹചര്യത്തിലാണ് നേരിട്ട് സ്റ്റേഷനിലെത്താതെതന്നെ പരാതി നല്കാൻ സൗകര്യമൊരുക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ കുല്‍ദീപ് കുമാർ ജെയിൻ പറഞ്ഞു