ബെംഗളൂരു : ലോക പൊതുഗതാഗത ദിനാചരണത്തിൻ്റെ ഭാഗമായി ജനങ്ങളിൽ ബോധവത്കരണം നടത്തി ബെംഗളൂരു പോലീസ്. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദിന്റെ നേതൃത്വത്തിൽ മജെസ്റ്റിക്കിലെ കർണാടക ആർ.ടി.സി., ബി.എം.ടി.സി. ബസ് സ്റ്റാൻഡുകളിലാണ് ബോധവത്കരണ പരിപാടി നടത്തിയത്. ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേതും പങ്കെടുത്തു. ബി.എം.ടി.സി. ബസുകളും നമ്മ മെട്രോയിലും കമ്മിഷണർ യാത്ര ചെയ്തത് ജനങ്ങളെ കണ്ട് പൊതുഗതാഗതത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. ജനങ്ങളോട് പരമാവധി പൊതുഗതാഗത സംവിധാനം വിനിയോഗിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഈ ദിനത്തിൽ സ്വകാര്യ ഗതാഗതം കുറയ്ക്കാനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും പ്രതിജ്ഞയെടുക്കാമെന്നും ദയാനന്ദ പറഞ്ഞു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പോലീസുകാർ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.കഴിഞ്ഞ പത്തു വർഷത്തിനിടെ ബെംഗളൂരുവിലെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായതായി ബി. ദയാനന്ദ് പറഞ്ഞു. സ്വകാര്യ വാഹനങ്ങൾ കൂടുതലുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഇക്കാലയളവിൽ നഗരത്തിലെ വായു നിലവാരം 46 ശതമാനം മോശമായി.
ഓരോ ബസ് ടിക്കറ്റും ഓരോ മെട്രോ കോയിനും പരിസ്ഥിതി സൗഹൃദസംസ്ഥാനമായ ബെംഗളൂരുവിലേക്കുള്ള പടിയാണ്. പൊതുഗതാഗതം ഉപയോഗിച്ചാൽ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നും മെച്ചപ്പെട്ട വായു ശ്വസിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നമ്മ മെട്രോയും ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ബസുകളും നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബന്ധിപ്പിക്കുന്നുണ്ട്. അവ പരാമവധി പ്രയോജനപ്പെടുത്തണം. അടുത്ത തവണ മെട്രോയിലോ ബി.എം.ടി.സി. ബസിലോ കയറുമ്പോൾ നമ്മുടെ മരങ്ങളെയും തടാകങ്ങളെയും പാർക്കുകളെയും കുറിച്ച് ഓർമ്മിക്കണമെന്നും ദയാനന്ദ് പറഞ്ഞു.
കളഞ്ഞുകിട്ടിയ ഫോണ്‍ വഴി സിആര്‍പിഎഫുകാരന്റെ വീഡിയോ കോള്‍ ഡേറ്റിംഗ്, തെളിവായത് 8 വയസുകാരന്റെ കൊലപാതകത്തില്‍
അയല്‍വാസിയുടെ എട്ട് വയസുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി സിആർപിഎഫ് ഉദ്യോഗസ്ഥൻ. ഗുജറാത്തിലെ അങ്ക്ലേശ്വറിലാണ് ക്രൂരമായ സംഭവം.മോചന ദ്രവ്യം ലക്ഷ്യമിട്ട് തട്ടിക്കൊണ്ട് വന്ന 8 വയസുകാരൻ ബഹളം വച്ചതിന് പിന്നാലെയാണ് കടത്തില്‍ മുങ്ങിയ സിആർപിഎഫ് ഉദ്യോഗസ്ഥൻ കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ശൈലേന്ദ്ര രാജ്പുത് എന്ന സിആർപിഎഫ് കോണ്‍സ്റ്റബിളിനെ പൊലീസ് അറസ്റ്റ് ചെയ്ത. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഇയാള്‍ നിയമിതനായത്.
അടുത്തിടെ ഷെയർ മാർക്കറ്റില്‍ 16 ലക്ഷം രൂപയോളം നഷ്ടം വന്നതോടെ ഇയാള്‍ പലരില്‍ നിന്ന് പണം കടമെടുത്തിരുന്നു. ഈ പണവും ഷെയർ മാർക്കറ്റില്‍ നഷ്ടമായതോടെയാണ് അയല്‍വാസിയുടെ മകനെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്. 5 ലക്ഷം രൂപയാണ് ഇയാള്‍ മോചന ദ്രവ്യമായി ലക്ഷ്യമിട്ടിരുന്നത്. ശുഭം രാജ്പാല്‍ എന്ന എട്ട് വയസുകാരനേയാണ് ഇയാള്‍ തട്ടിക്കൊണ്ട് വന്നത്. വ്യാഴാഴ്ചയാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയത്. എന്നാല്‍ കുട്ടി ബഹളം വച്ചതോടെ നിശബ്ദനാക്കാനുള്ള ശ്രമത്തിനിടെ കുട്ടി ബോധം കെട്ട് വീഴുകയായിരുന്നു.
ഇതോടെ കുട്ടിയെ ഇയാള്‍ കുട്ടിയെ വീട്ടിനുള്ളിലെ ട്രങ്ക് പെട്ടിക്കുള്ളില്‍ അടച്ചിടുകയായിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതിനിടെ കുട്ടി മരിച്ചെന്ന് വ്യക്തമായ ശേഷം ശൈലേന്ദ്ര രാജ്പുത് കുട്ടിയുടെ വീട്ടില്‍ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.പൊലീസ് അന്വേഷണം വഴി തെറ്റിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ ഫോണ്‍വിളി. പൊലീസ് കുട്ടിയ്ക്കായുള്ള തെരച്ചില്‍ ശക്തമാക്കുന്നതിനിടെ മൃതദേഹം മറവ് ചെയ്യാനുള്ള സാഹചര്യം കണ്ടെത്താനായിരുന്നു ശൈലേന്ദ്ര രാജ്പുതിന്റെ ശ്രമം.
കുട്ടിയുടെ മൃതദേഹം വീടിന് പിന്നിലെ പാടത്ത് ഉപേക്ഷിക്കാനായിരുന്നു ഇയാളുടെ ശ്രമം. ഇതിനായി വീണ്ടും മോചനദ്രവ്യം ആവശ്യപ്പെട്ട് ഇയാള്‍ ഫോണ്‍ വിളിച്ചു. ട്രെയിനില്‍ കിടന്ന് കിട്ടിയ ഒരു ഫോണ്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടുകാരെ വിളിച്ചത്. എന്നാല്‍ ഇതേ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ ചില സ്ത്രീകളേയും ഫോണ്‍ വിളിച്ചിരുന്നു. ഈ സ്ത്രീകളെ പൊലീസ് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിർണായതമായത്.
അപരിചിതനായ സൈനിക യൂണിഫോമിലുള്ള ആളാണ് വീഡിയോ കോളില്‍ വിളിച്ചതെന്ന് ഇവർ വിശദമാക്കിയതിനേ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിആർപിഎഫ് ഉദ്യോഗസ്ഥനായ ശൈലേന്ദ്ര രാജ്പുത് കുടുങ്ങുന്നതും. കുട്ടിയുടെ മൃതദേഹം ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതും. വായില്‍ ടേപ്പ് ഒട്ടിച്ച് കൈകളും കാലുകളും കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.