ബെംഗളൂരുവില്‍ ഡ്രൈവിംഗിനിടെ ഐ പി എല്‍ മത്സരം കണ്ട യുവാവില്‍ നിന്ന് പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്.1,500 രൂപയാണ് ബെംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നല്‍കേണ്ടി വന്നത്. ശിവാജിനഗറിലെ ബ്രോഡ്‌വേ റോഡിലൂടെ സ്കൂട്ടറില്‍ സഞ്ചരിക്കവെയാണ് യുവാവ് ഐപിഎല്‍ മത്സരം കണ്ടത്. തുടർന്ന് അവിടെയുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ ദൃശ്യങ്ങള്‍ പകർത്തി എക്‌സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രശാന്തിനെതിരെ പൊലീസ് പിഴ ചുമത്തിയ ശേഷം താക്കീത് നല്‍കി ബോധവത്കരണ ക്ലാസിന് അയയ്ക്കുകയായിരുന്നു.
വീടിനകത്ത് സിംഹം! രണ്ട് മണിക്കൂറോളം അടുക്കളയിലെ ഭിത്തിയില്‍ ഇരുന്നു; താമസക്കാര്‍ പരിഭ്രാന്തരായിത്തിന് പിന്നാലെ നാട്ടുകാര്‍ ഓടിച്ചു
ഗുജറാത്തിലെ അമ്രേലിയില്‍ വീടിനകത്ത് സിംഹം. അടുക്കളയിലാണ് സിംഹത്തിനെ കണ്ടത്. നാട്ടുകാർ പിന്നീട് ഓടിച്ചുവിട്ടു.രണ്ട് മണിക്കൂറോളം അടുക്കളയിലെ ഭിത്തിയില്‍ ഇരുന്നു. ഇതോടെ താമസക്കാർ പരിഭ്രാന്തരായി. തുടർന്ന് ഗ്രാമവാസികള്‍ ഓടിയെത്തി ലൈറ്റുകളും ശബ്ദങ്ങളും ഉപയോഗിച്ച് സിംഹത്തെ ഓടിച്ചു.കോവയ ഗ്രാമത്തില്‍ മുലുഭായ് റാംഭായ് ലഖന്നോത്രയുടെ കുടുംബം ഉറങ്ങിക്കിടക്കുമ്ബോഴാണ് മേല്‍ക്കൂരയുടെ വിടവിലൂടെ ഒരു സിംഹം അവരുടെ വീട്ടില്‍ കയറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കുടുംബം വീട്ടില്‍ നിന്ന് ഓടി പുറത്തിറങ്ങി ഗ്രാമവാസികളെ സിംഹത്തിന്റെ സന്ദർശനത്തെക്കുറിച്ച് അറിയിച്ചു.
ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ നടന്ന സംഭവം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചുമരിനു മുകളില്‍ ഇരിക്കുന്ന ഒരു സിംഹം അടുക്കളയിലേക്ക് ഒളിഞ്ഞുനോക്കുന്നത് വിഡിയോയില്‍ കാണാം. ഏകദേശം രണ്ട് മണിക്കൂറിനുശേഷം സിംഹത്തെ തുരത്തി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.ഫെബ്രുവരിയുടെ തുടക്കത്തില്‍, ഗുജറാത്തിലെ ഭാവ്‌നഗർ-സോംനാഥ് ഹൈവേയില്‍ ഒരു ഏഷ്യൻ സിംഹം റോഡിലൂടെ നടക്കുന്ന വിഡിയോ വൈറലായിരുന്നു. വാഹനങ്ങള്‍ 15 മിനിറ്റെങ്കിലും നിർത്തിയിട്ടു തുടർന്ന് ഗതാഗതം താല്‍ക്കാലികമായി നിർത്തിവച്ചിരുന്നു. സിംഹത്തെ ഹൈവേ മുറിച്ചുകടക്കാൻ കാറുകളും ട്രക്കുകളും ബൈക്കുകളും നിർത്തി. റോഡിന്റെ മറുവശത്ത് നിർത്തിയ ഒരു കാറില്‍ നിന്നാണ് വിഡിയോ ചിത്രീകരിച്ചത്.