ബംഗളൂരു: നഗ്നനായി മോഷണം നടത്താനെത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബംഗളൂരുവിലെ ഒരു മൊബൈല്‍ ഷോപ്പില്‍ പൂര്‍ണ നഗ്നനായി എത്തിയ യുവാവ് 25 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളുമായാണ് കടന്നുകളഞ്ഞത്.ഉടുതുണിയില്ലാതെ മോഷണത്തിനിറങ്ങിയ കള്ളന്റെ ദൃശ്യങ്ങള്‍ ഷോപ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുമുണ്ട്,മെയ് ഒന്‍പതിന് പുലര്‍ച്ചെ ഒന്നരയോടെയാണ് കളളന്‍ ബൊമ്മനഹള്ളിയിലെ മൊബൈല്‍ ഷോപ്പില്‍ എത്തിയത്. ഗ്ലാസ് തകര്‍ത്ത് കടയ്ക്കകത്ത് കയറിയ മോഷ്ടാവ് 25 ലക്ഷം രൂപ വിലമതിക്കുന്ന 85 ഫോണുകളാണ് കവര്‍ന്നത്. അതിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
മോഷ്ടാവിനെ പിന്നീട് പൊലീസ് പിടികൂടി. എന്തിനാണ് കള്ളന്‍ നഗ്നയായി എത്തിയതെന്ന കാര്യം പൊലീസിന് കണ്ടെത്താനായിട്ടില്ല. നേരത്തെയും ഇത്തരത്തില്‍ നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ട്.
വിശദമായ അന്വേഷണത്തിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതി പിടിയിലായി. ഇയാളെ ചോദ്യം ചെയ്യുകയാണ്. എന്നാൽ പതിവ് മോഷണ രീതികളിൽ നിന്ന് വിഭിന്നമായി നഗ്നനായി കടയിൽ കയറി മോഷണം നടത്തിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുകയാണ് പൊലീസ്. ആളെ തിരിച്ചറിയാതിരിക്കുമെന്ന് കരുതിയാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴുത്തിലേക്ക് ചാടി വീണു, ഒന്ന് ഒച്ചവയ്ക്കാന്‍ പോലും കഴിഞ്ഞില്ല’, എല്ലാം വിവരിച്ച് ദൃക്‌സാക്ഷി
കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവം വിവരിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്.ടാപ്പിങ് ജോലിക്കിടെ കടുവ കഴുത്തിലേക്ക് ചാടിവീണ് ഗഫൂറിനെ വലിച്ചുകൊണ്ടുപോവുകയായിരുന്നു. ഗഫൂറിന് നിലവിളിക്കാന്‍പോലുമായില്ല. കഴുത്തില്‍ പിടിവീണപ്പോഴുള്ള ചെറിയ ശബ്ദംമാത്രമേ പുറത്തുവന്നുള്ളൂ. -ഗഫൂറിന്റെ ഒപ്പമുണ്ടായിരുന്ന സമദ് പറയുന്നു.താന്‍ പേടിച്ച് ഒച്ചവെച്ചുവെന്നും എന്നാല്‍ അടുത്തൊന്നും വീടുകളില്ലാത്തതിനാല്‍ ആരും എത്തിയില്ലെന്നും സമദ് പറയുന്നു. പിന്നീട് ഫോണ്‍ വിളിച്ച് മറ്റുള്ളവരോട് കാര്യം പറഞ്ഞാണ് ആളെക്കൂട്ടിയത്.
ചോരപ്പാട് പിന്തുടര്‍ന്ന് പോയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍നിന്ന് 200 മീറ്റര്‍ അകലെയായിരുന്നു മൃതദേഹം. കാട്ടുപന്നിയെയും കേഴമാനുകളെയുമല്ലാതെ മറ്റു വന്യമൃഗങ്ങളെയൊന്നും ഇതിനുമുമ്ബ് പ്രദേശത്ത് കണ്ടിട്ടില്ലെന്നും സമദ് പറഞ്ഞു.ചോക്കാട് കല്ലാമുല സ്വദേശി ഗഫൂറിനെയാണ് (39) ഇന്ന് രാവിലെ കടുവ കടിച്ചുകൊന്നത്. സംഭവം അറിഞ്ഞ് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ വലിയ പ്രതിഷേധവും അരങ്ങേറി. പ്രദേശത്ത് കടുവയും പുലിയും ഉള്‍പ്പെടെയുള്ള അപകടകാരികളായ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ടതെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ അഞ്ചുലക്ഷം രൂപ വെള്ളിയാഴ്ചതന്നെ നല്‍കുമെന്ന് ഡിഎഫ്‌ഒ ധനേഷ് വ്യകത്മാക്കി. ബാക്കി തുകയായ അഞ്ചുലക്ഷം രൂപ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷവും നല്‍കും. ഗഫൂറിന്റെ ഭാര്യക്ക് വനംവകുപ്പില്‍ താത്കാലിക ജോലി നല്‍കാനും തീരുമാനിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സ്ഥിരം ജോലിനല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഡിഎഫ്‌ഒ പറഞ്ഞു.