ബെംഗളൂരു: നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ എല്ലാവിധ പ്രവർത്തനങ്ങളും ഇപ്പോള്‍ അണിയറയില്‍ നടക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി കൂടുതല്‍ പ്രവർത്തികള്‍ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഇപ്പോഴിതാ സില്‍ക്ക് ബോർഡ് ജംഗ്ഷൻ മുതല്‍ കെആർ പുരം മെട്രോ സ്റ്റേഷൻ വരെയുള്ള 17 കിലോമീറ്റർ ഔട്ടർ റിംഗ് റോഡ് (ഒആർആർ) പുനർവികസിപ്പിക്കാൻ അനുമതി നല്‍കിയിരിക്കുകയാണ് കർണാടക സർക്കാർ. 450 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ് ആയി കണക്കാക്കുന്നത്.ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി; അതിവേഗം പുരോഗമിക്കുന്നു, ഭൂമിയേറ്റെടുക്കല്‍ നടപടി തുടങ്ങി!രണ്ട് ഘട്ടങ്ങളുള്ള പദ്ധതിയുടെ 50 ശതമാനം ചെലവ് സംസ്ഥാന സർക്കാരും ബാക്കി ബെംഗളൂരു ഈസ്റ്റ്, സൗത്ത് മുനിസിപ്പല്‍ കോർപ്പറേഷനുകളും പങ്കിടും. ബെംഗളൂരുവിലെ തിരക്കേറിയ ഐടി, മെട്രോ സ്റ്റേഷൻ ഇടനാഴികളിലൊന്നാണ് ഈ പാത. അതുകൊണ്ട് തന്നെ പദ്ധതി നടപ്പിലായാല്‍ നിരവധി യാത്രക്കാർക്കാണ് ഇത് മൂലം പ്രയോജനം ലഭിക്കുക.സർക്കാർ ഉത്തരവ് പ്രകാരം, ഈ ടെക് ഇടനാഴിയെ രണ്ട് പാക്കേജുകളായി തിരിച്ചിട്ടുണ്ട്: 143 കോടി രൂപയുടെ 5.44 കിലോമീറ്റർ സില്‍ക്ക് ബോർഡ്-ഐബ്ലൂർ ജംഗ്ഷൻ (പാക്കേജ് 1), 307 കോടി രൂപയുടെ 11.57 കിലോമീറ്റർ ഐബ്ലൂർ ജംഗ്ഷൻ-കെആർ പുരം (പാക്കേജ് 2). ഇവ രണ്ടും ചേർത്താണ് ഒആർആർ നവീകരണ പദ്ധതിയുടെ ഭാഗമായി 450 കോടി രൂപ ചെലവായി കണക്കാക്കുന്നത്.റോഡ് പുനർനിർമ്മാണത്തില്‍ ബസ് പ്രയോറിറ്റി ലെയിൻ ഉള്‍പ്പെടുന്നു. നിരന്തരമായ പോളുകള്‍ക്ക് പകരം “ഡിജിറ്റല്‍ ഫെൻസിംഗ്, സുപ്രധാന സ്ഥലങ്ങളിലെ പോളുകള്‍, റോഡ് അടയാളങ്ങള്‍” എന്നിവ അതിർത്തി നിർണയിക്കും. ഇത് കൊണ്ട് തന്നെ യാത്ര കൂടുതല്‍ സുഗമമാവുകയും ട്രാഫിക് ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ ഗണ്യമായി കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.നടപ്പാത, സൈക്കിള്‍ പാതകള്‍, ജംഗ്ഷനുകളില്‍ വൈറ്റ്-ടോപ്പിംഗ്, വെള്ളപ്പൊക്കം തടയാൻ വെർട്ടിക്കല്‍ ഗ്രേറ്റിംഗുകള്‍, ഓവർഹെഡ് ഗാൻട്രികള്‍, ദിശാ ബോർഡുകള്‍, നൂതന ട്രാഫിക്-മാനേജ്മെന്റ് സാങ്കേതികവിദ്യ, യൂട്ടിലിറ്റി ഡക്ടുകള്‍, സൗന്ദര്യവല്‍ക്കരണം എന്നിവയും ഔട്ടർ റിംഗ് റോഡിനോട് ചേർന്നുള്ള റോഡുകളുടെ വികസനവും പദ്ധതിയിലുണ്ട്.സാങ്കേതിക വിദഗ്ധ സമിതി നിർദ്ദേശം അംഗീകരിച്ചു. സ്റ്റാമ്ബ്ഡ് കോണ്‍ക്രീറ്റ് പാളികള്‍, കോള്‍ഡ് പ്ലാസ്റ്റിക് പെയിന്റ്, ഗ്ലാസ് ഗ്രിഡുകള്‍ പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാൻ ശുപാർശ ചെയ്തിട്ടുമുണ്ട്. ഇത് വികസന പ്രവർത്തനത്തെ കൂടുതല്‍ മെച്ചപ്പെട്ടതും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്നതുമായി മാറ്റുമെന്നാണ് കരുതപ്പെടുന്നത്.
ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി സ്മൈല്‍ എംപിവി) പദ്ധതി നടപ്പാക്കും. പുതുവർഷത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ടെൻഡറുകള്‍ ക്ഷണിക്കുമെന്ന് ബി-സ്മൈല്‍ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. മികച്ച നിലവാരത്തിനായി ഔട്ടർ റിംഗ് റോഡ് കമ്ബനി അസോസിയേഷൻ അംഗങ്ങളെയും നിർവ്വഹണ ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഒആർആർ സർവീസ് റോഡുകള്‍ അടുത്തിടെ ടാർ ചെയ്തത് ജോലിയുടെ ആവർത്തനത്തിന് സാധ്യത ഉയർത്തുന്നു. മേല്‍പ്പാലങ്ങള്‍ക്കടിയിലെ സ്ഥല വികസനം പദ്ധതിയിലുള്പ്പെടുന്നില്ലെന്നും അറിയുന്നു. ഇതും കാലങ്ങളായി മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളായി ആളുകള്‍ ഉന്നയിക്കുന്നതാണ്. എന്തായാലും ഇത്രയും കോടികള്‍ മുടക്കി ചെയ്യുന്ന നവീകരണത്തിലൂടെ മേഖലയുടെ വികസനം കൂടുതല്‍ സാധ്യമാവും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.ബെംഗളൂരു വിമാനത്താവളത്തില്‍ ആ മാറ്റം വന്നു; സൗജന്യ പാർക്കിംഗ് 15 മിനിറ്റാക്കി, പിക്കപ്പ് നിയമം പരിഷ്കരിച്ചുനേരത്തെ ഒആർആറിലെ ഗതാഗതക്കുരുക്കും റോഡിന്റെ ഗുണനിലവാരവും മോശമാണെന്ന് ഐടി കമ്ബനികള്‍ ആവർത്തിച്ച് പരാതി നല്‍കിയതോടെയാണ് സർക്കാർ ഉണർന്നത്. ഈ റൂട്ടിലെ തടസങ്ങള്‍ കുറയ്ക്കുക, വെള്ളക്കെട്ട് പരിഹരിക്കുക, ജംഗ്ഷൻ ശേഷി വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മുഴുവൻ ഒആർആർ ഐടി ഇടനാഴിയും ലോകോത്തര നിലവാരത്തിലേക്ക് പുനർനിർമ്മിക്കാൻ സർക്കാർ പദ്ധതിയിടുന്നത്.