ബെംഗളൂരു: നഗരത്തിന്റെ മുഖം മിനുക്കുന്നതിനും ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ കാര്യമായി അണിയറയില്‍ നടക്കുകയാണ്.ഓരോ പദ്ധതികള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുമുണ്ട്. പലവിധ വമ്ബൻ പദ്ധതികള്‍ക്കും ഒപ്പം റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റും ചെറിയ പദ്ധതികളും അധികൃതർ നടപ്പാക്കുന്നുണ്ട്. അത്തരത്തില്‍ ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇപ്പോള്‍ വരുന്നത്.ബെംഗളൂരു ടണല്‍ റോഡിന്റെ ഭാവി ആശങ്കയില്‍? ലാല്‍ബാഗിലെ 276 മരങ്ങളും കല്‍തൂണുകളും ഇല്ലാതാവും! പ്രതിഷേധംഎല്ലാവരും കാത്തിരുന്ന ഒരു പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ സർക്കാർ. ഇന്നലെ സംസ്ഥാന മന്ത്രിസഭാ യോഗം സില്‍ക്ക് ബോർഡ് ജംഗ്ഷൻ മുതല്‍ കെആർ പുരം മെട്രോ സ്റ്റേഷൻ വരെയുള്ള ഔട്ടർ റിംഗ് റോഡ് ഭാഗത്തിന് 307 കോടി രൂപയുടെ നവീകരണ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. 17.01 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ലക്ഷ്യമിടുന്നു.ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈല്‍) അധികൃതരുടെ അഭിപ്രായത്തില്‍, നവീകരിക്കുന്ന ഈ ഇടനാഴിക്ക് പത്ത് വരികളുണ്ടാകും. ഓരോ വശത്തും മൂന്ന് പ്രധാന പാതകളും രണ്ട് സർവീസ് റോഡ് പാതകളും ഇതില്‍ ഉള്‍പ്പെടുന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നിലവിലില്ലാത്ത ബസ് പ്രയോറിറ്റി പാത പുനരുജ്ജീവിപ്പിക്കാനും പദ്ധതിയിടുന്നുവെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നത്.
ഈ പദ്ധതിയില്‍ തുടർച്ചയായ കോണ്‍ക്രീറ്റ് കാല്‍നടപ്പാതകളും സൈക്കിള്‍ പാതകളായി ഉപയോഗിക്കാവുന്ന സംവിധാനവും ഉള്‍പ്പെടുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. റോഡിന്റെ ചില ഭാഗങ്ങള്‍ പൂർണ്ണമായി പുനർനിർമ്മിക്കപ്പെടുമ്ബോള്, മിക്ക ദൂരത്തും സാധാരണ ബിറ്റുമിനസ് കോണ്‍ക്രീറ്റ് പാളി സ്ഥാപിക്കും. വിവര പാനലുകളുള്ള ആധുനിക ബസ് ഷെല്‍ട്ടറുകളും നിർമ്മിക്കാൻ നിർദ്ദേശങ്ങളുണ്ട്.കെആർ പുരം മെട്രോ ലൈനിന് കീഴില്‍ ഇബ്ലൂരില് നിന്ന് കെആർ പുരത്തേക്ക് ഒരു സ്കൈവാക്ക് നിർമ്മിക്കാനും പദ്ധതിയുണ്ട്. ‘എന്നാല്‍ ഇത് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്ന് അധികൃതർ കൂട്ടിച്ചേർത്തു. പദ്ധതിയുടെ പ്രാരംഭ എസ്റ്റിമേറ്റ് ഏകദേശം 400 കോടി രൂപയായിരുന്നെങ്കിലും, മന്ത്രിസഭ 307 കോടി രൂപയ്ക്കാണ് നിലവില്‍ അന്തിമ അംഗീകാരം നല്‍കിയിരിക്കുന്നത്.ഒആർആറിലെ ഗതാഗതക്കുരുക്കും റോഡിന്റെ ഗുണനിലവാരവും മോശമാണെന്ന് ഐടി കമ്ബനികള്‍ ആവർത്തിച്ച് പരാതി നല്‍കിയതിനെത്തുടർന്ന്, മുൻഗണനാക്രമത്തില്‍ ഇടപെടല്‍ എന്ന നിലയില്‍ റോഡ് നവീകരണ പദ്ധതി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നേരത്തെ വേഗത്തില്‍ തന്നെ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു.ഈ റൂട്ടിലെ തടസങ്ങള്‍ കുറയ്ക്കുക, വെള്ളക്കെട്ട് പരിഹരിക്കുക, ജംഗ്ഷൻ ശേഷി വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട്, മുഴുവൻ ഒആർആർ ഐടി ഇടനാഴിയും ലോകോത്തര നിലവാരത്തിലേക്ക് പുനർനിർമ്മിക്കാൻ സർക്കാർ ഇപ്പോള്‍ പദ്ധതിയിടുന്നു. 20 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ദൂരം പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരെ വഹിക്കുന്നു, കൂടാതെ ബെംഗളൂരുവിലെ ഏറ്റവും സമ്മർദ്ദമുള്ള ഗതാഗത മേഖലകളില്‍ ഒന്നായി തുടരുന്ന ഇടം കൂടിയാണിത്.ബെംഗളൂരുവിലെ എംജി റോഡ് 4 പതിറ്റാണ്ടിന് ശേഷം കുത്തി കുഴിക്കുന്നു; നഗരത്തിലെ ഗതാഗതത്തെ ബാധിക്കുമോ?റോഡ് നവീകരണത്തോടൊപ്പം, സർക്കാർ പൊതുഗതാഗത സംവിധാനവും ഈ മേഖലയില്‍ ത്വരിതപ്പെടുത്തുന്നു. ജക്കൂർ-കൊഡിഗെഹള്ളി വിഭാഗത്തില്‍ അടുത്തിടെ നടന്ന സ്ഥലം പരിശോധനയില്‍, പൂർണ്ണ ഇടനാഴി പൂർത്തിയാകുന്നതുവരെ കാത്തിരിക്കുന്നതിനുപകരം, നമ്മ മെട്രോ ബ്ലൂ ലൈൻ ഘട്ടം ഘട്ടമായി തുറക്കുമെന്നാണ് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചത്.