Home Featured സഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനില്‍ നിന്ന് ബെംഗളൂരു നഗരം ഔട്ടാകുകയാണോ? പകരം ഈ സ്ഥലങ്ങള്‍ക്ക് പ്രിയമേറുന്നു

സഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനില്‍ നിന്ന് ബെംഗളൂരു നഗരം ഔട്ടാകുകയാണോ? പകരം ഈ സ്ഥലങ്ങള്‍ക്ക് പ്രിയമേറുന്നു

by admin

ഒരു കാലത്ത് ഇന്ത്യയിലെ വിനോദ സഞ്ചാരികളുടെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷന്‍ ആയിരുന്നു ബെംഗളൂരു നഗരം. നഗര ജീവിതം ആസ്വദിക്കാനും ഷോപ്പിങ് നടത്താനുമൊക്കെ നിരവധി വിനോദസഞ്ചാരികളാണ് ദിനംപ്രതി ബെംഗളൂരുവില്‍ എത്തിക്കൊണ്ടിരുന്നത്.ഐടി പ്രൊഫഷണലുകളുടെ സ്വപ്‌ന നഗരം കൂടിയായിരുന്നു ഇത്.എന്നാല്‍ സമീപകാലത്ത് ബെംഗളൂരുവില്‍ നിന്ന് വരുന്നത് അത്ര നല്ല റിപ്പോര്‍ട്ടുകള്‍ അല്ല. വിനോദസഞ്ചാരികള്‍ ബെംഗളൂരു നഗരം ഒഴിവാക്കുന്നുവെന്നാണ് പുതിയ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.

അതിന് പ്രധാനപ്പെട്ട കാരണം മണിക്കൂറുകളോളം നീളുന്ന, പ്ലാനുകള്‍ എല്ലാം തകിടംമറിക്കുന്ന ഗതാഗതക്കുരുക്കാണ്. ഒരു വിനോദയാത്രയുടെ എല്ലാ രസവും കെടുത്താന്‍ ഗതാഗതക്കുരുക്കിന് കഴിയും.അതിന് പകരം കെമ്ബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (കെഐഎ) സമീപ പ്രദേശങ്ങള്‍ നല്ലൊരു ടൂറിസം കേന്ദ്രമായി വളര്‍ന്നു വരികയാണ്. ബെംഗളൂരുവിലെ നീണ്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ബിസിനസുകാര്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ തിരഞ്ഞെടുക്കുന്നത് ഈ മേഖലയാണ്.

വിമാനത്താവളത്തിന് സമീപത്തായി നിരവധി ഭക്ഷണശാലകളും ആഡംബര ഹോട്ടലുകളും ഹോംസ്റ്റേകളും റിസോര്‍ട്ടുകളും ഉണ്ട്.മീറ്റിങ്ങുകള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, താമസം എന്നിവയ്ക്കായി കെമ്ബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കുന്ന ബിസിനസുകാരുടെയും വിനോദസഞ്ചാരികളുടെയും എണ്ണം വര്‍ധിച്ചിട്ടുണ്ട്. ബെംഗളൂരുവിലേക്കു വരുന്ന നിരവധി സന്ദര്‍ശകര്‍ നഗരത്തിലേക്ക് പോകാതെ വിമാനത്താവളത്തിന് സമീപം തങ്ങുന്നു.

അവിടെ മീറ്റിംഗുകള്‍ നടത്തുന്നു, അവധിക്കാലം ആസ്വദിക്കുന്നു. തിരിച്ച്‌ അവിടെ നിന്ന് തന്നെ വിമാനം കയറി നാട്ടിലേക്കു മടങ്ങുന്നു.ദേവനഹള്ളിക്കും ആന്ധ്രാപ്രദേശിലെ ചില സ്ഥലങ്ങള്‍ക്കും ചുറ്റുമുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളായി മാറിക്കഴിഞ്ഞു. കാരണം ഈ പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക് ഇല്ലാത്തതിനാല്‍ സമയം വെറുതേ നഷ്ടപ്പെടുത്തേണ്ട.

ബിസിനസ് മീറ്റിങ്ങുകള്‍ക്ക് മാത്രമല്ല, ഒത്തുചേരലുകള്‍ക്കുമായും ആളുകള്‍ അവിടെ തിരഞ്ഞെടുക്കുന്നു.ബെംഗളൂരുവിന്റെ കനത്ത ഗതാഗതക്കുരുക്കും ടോള്‍ പ്ലാസയിലെ കാലതാമസവും ഒഴിവാക്കാനാണിത്. വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ ഈ പ്രദേശത്ത് ഹോസ്പിറ്റാലിറ്റി ബിസിനസും പച്ചപിടിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group