ബെംഗളൂരു: മൈസൂരുവിലെ കോഴിക്കോട്- കൊല്ലേഗൽ ദേശീയപാതയിൽ കാറിടിച്ച് കടുവ ചത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഒന്നരവയസ്സുള്ള ആൺകടുവയാണ് ചത്തതെന്ന് ഡെപ്യൂട്ടി വനം കൺസർവേറ്റർ ഡോ. ബസവരാജ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ സമീപത്തെ കാട്ടുപ്രദേശത്ത് ഒരു കടുവയെയും നാലു കുഞ്ഞുങ്ങളെയും നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവയെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്തിയില്ല. അവയിലൊന്നാകും കാറിടിച്ച് ചത്തത് എന്നാവുമെന്ന് വനം കൺസർവേറ്റർ പറഞ്ഞു. കാറും കാർ ഓടിച്ചിരുന്നയാളെ വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
മൈസൂരുവിലെ കോഴിക്കോട്- കൊല്ലേഗൽ ദേശീയപാതയിൽ കാറിടിച്ച് കടുവ ചത്തു
previous post