Home Featured ദിനംപ്രതി ബംഗളൂരു നഗരത്തിലിറങ്ങുന്നത് 2000 പുതിയ വാഹനങ്ങള്‍

ദിനംപ്രതി ബംഗളൂരു നഗരത്തിലിറങ്ങുന്നത് 2000 പുതിയ വാഹനങ്ങള്‍

by admin

ബംഗളൂരു: നഗരത്തിലെ വാഹനങ്ങളുടെ എണ്ണം ഒരു കോടി കടന്നതിനിടെ നഗരത്തില്‍ ദിവസവും പുറത്തിറങ്ങുന്നത് 2000 പുതിയ വാഹനങ്ങള്‍.

സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 3.1 കോടി വാഹനങ്ങളില്‍ 1 കോടി ബംഗളൂരു നഗരത്തിലാണ്. മാർച്ച്‌ വരെയുള്ള കണക്കുകള്‍ പ്രകാരം 78 ലക്ഷം ഇരുചക്ര വാഹനങ്ങള്‍, 23.9 ലക്ഷം കാറുകള്‍, 1.2 ലക്ഷം ബസുകള്‍, 2.9 ലക്ഷം ടാക്സികള്‍, 3.2 ലക്ഷം ഓട്ടോറിക്ഷകള്‍ എന്നിങ്ങനെയാണ് കർണാടകയില്‍ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം.

12 വര്‍ഷം മുമ്ബ് കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തില്‍

കൊച്ചി: 12 വർഷംമുമ്ബ് കാണാതായ മൂക്കുത്തിയുടെ ഭാഗം വീട്ടമ്മയുടെ ശ്വാസകോശത്തില്‍നിന്ന് കണ്ടെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തില്‍നിന്നാണ് മൂക്കുത്തിയുടെ ഒരുസെന്‍റീമീറ്റർ നീളമുള്ള ചങ്കിരി പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

12 വർഷം മുമ്ബാണ് വീട്ടമ്മക്ക് മൂക്കുത്തിയുടെ ചങ്കിരി നഷ്ടമായത്. മൂക്കുത്തിയുടെ പ്രധാനഭാഗം വീട്ടില്‍നിന്ന് കിട്ടിയെങ്കിലും പിറകിലെ പിരി കിട്ടിയില്ല. കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായപ്പോള്‍ നടത്തിയ സ്‌കാനിങ്ങിലാണ് ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സക്ക് അമൃത ആശുപത്രിയിലെത്തി. അമൃത ആശുപത്രിയിലെ ഇന്റർവെൻഷനല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് തിരിച്ചറിയുകയും റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പുറത്തെടുക്കുകയുമായിരുന്നു.

ഡോ. ശ്രീരാജ് നായർ, ഡോ. ടോണി ജോസ് എന്നിവരും ചികിത്സ സംഘത്തിലുണ്ടായിരുന്നു. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിനുള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാകാമെന്നാണ് കരുതുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group