ബംഗളൂരു: മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണയില്‍ ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഉന്തുവണ്ടിയില്‍നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ചതിനെ തുടർന്ന് അവശനിലയിലായാണ് ഇരട്ടകള്‍ മരിച്ചതെന്നായിരുന്നു മാതാവിന്റെ ആദ്യ പ്രചാരണം. എന്നാല്‍, ഇവരെ സംശയം തോന്നി വിശദമായി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു.
ഐസ്ക്രീമില്‍ കീടനാശിനി കലർത്തിയതാണെന്ന് മാതാവ് പൂജ പൊലീസിനോട് പറഞ്ഞു. കുടുംബവഴക്കാണ് കാരണമെന്ന് കരുതുന്നു. ബെട്ടഹള്ളി സ്വദേശികളായ പ്രസന്ന-പൂജ ദമ്ബതികളുടെ മക്കളായ ത്രിശൂല്‍, തൃഷ എന്നിവരാണ് മരിച്ചത്. പൂജ മാണ്ഡ്യ ജില്ല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.