ബംഗളൂരു: മൂന്നുവയസ്സുകാരിയായ എല്‍.കെ.ജി വിദ്യാർഥിനിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കെ.ജി ഹള്ളി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടതിനെ തുടർന്ന് ഡോക്ടറുടെ പരിശോധനയിലാണ് പീഡന വിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് അധ്യാപികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാല്‍, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ അന്വേഷണത്തിനുശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കൂ എന്ന് പൊലീസ് അറിയിച്ചു.