ബംഗളൂരു: കോലാറില്‍ മസ്ജിദിന് കല്ലെറിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുല്‍ബാഗല്‍ സൊന്നവാഡി ജാമിഅ മസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത മുല്‍ബാഗല്‍ റൂറല്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഗ്രാമത്തിലെ ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായ സുബ്രഹ്മണി (23) എന്ന് പൊലീസ് പറഞ്ഞു. കല്ലേറില്‍ മസ്ജിദിന്റെ ജനല്‍ ചില്ലുകള്‍ തകർന്നു. രാത്രി തങ്ങളുടെ പതിവു പട്രോളിങ്ങിനിടെയാണ് മസ്ജിദ് ഭാരവാഹികളുടെ പരാതി ലഭിക്കുന്നതെന്നും ഉടൻ പ്രതിയെ പിടികൂടാൻ കഴിഞ്ഞതായും പൊലീസ് പറഞ്ഞു.