ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരില്‍നിന്ന് ഒമ്ബതു കിലോ സ്വർണം റവന്യൂ ഇന്റലിജൻസ് പിടികൂടി. പിടിച്ചെടുത്ത സ്വർണത്തിന് 6.29 കോടി വിലവരും.
ബാങ്കോക്കില്‍ നിന്ന് ബംഗളൂരുവിലെത്തിയ തായ് എയർലൈൻസിലെ യാത്രക്കാരനില്‍ നിന്ന് 6.834 കിലോ സ്വർണവും ദുബൈയില്‍ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനില്‍നിന്ന് 2.18 കിലോ സ്വർണവുമാണ് പിടിച്ചത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.