ബെംഗളൂരു: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ചിക്കബെല്ലാപുരയിലാണ് നാടിനെ നടുക്കിയ സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച സിദ്ധലഘട്ടയിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ ജി.വെങ്കിടേഷ് (55) ആണ് പിടിയിലായത്.
വിദ്യാർത്ഥിനി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മൂന്ന് മാസം ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. ആറു മാസമായി പ്രധാനാധ്യാപകൻ പല തവണ ഓഫിസ് മുറിയില്‍ പീഡിപ്പിച്ചതായും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി പറഞ്ഞു. 20 വർഷമായി ഇതേ സ്കൂളിലാണ് വെങ്കിടേഷ് ജോലി ചെയ്യുന്നത്.