ബംഗളൂരു: സിദ്ധേശ്വർ ബാരംഗയില്‍ നവദമ്ബതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മനോജ കുമാർ പോള (30), രാഖി (23) എന്നിവരാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നാല് മാസം മുമ്ബാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. രാത്രി അത്താഴം കഴിച്ച് കിടന്നതായിരുന്നു. മനോജ കുമാറും രാഖിയും വീട്ടില്‍ തനിച്ചായിരിക്കുമ്ബോഴാണ് സംഭവമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ജലനഗർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.