ബംഗളൂരു: മാണ്ഡ്യ റെയില്‍വേ സ്റ്റേഷനു സമീപമുള്ള പഞ്ചസാര ഫാക്ടറിക്കടുത്ത് സഞ്ചരിക്കുന്ന ട്രെയിനിനു മുകളില്‍ മരം വീണ് ലോക്കോപൈലറ്റിനു പരിക്ക്.
ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന മെമു ട്രെയിനിനു മുകളിലേക്കാണ് മരം വീണത്.
തലക്കും കണ്ണിനും പരിക്കേറ്റ ലോക്കോ പൈലറ്റ് എസ്.എൻ. പ്രസാദിനെ മാണ്ഡ്യയിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ട്രെയിൻ മാണ്ഡ്യയില്‍ യാത്രയവസാനിപ്പിച്ചു. മെസൂരുവിലേക്കുള്ള യാത്രക്കാർ പിറകില്‍വന്ന വിശ്വമാനവ എക്സ്പ്രസിലാണ് യാത്ര തുടർന്നത്.