ബംഗളൂരു: കോമ്ബഗൗഡ ഇന്റർനാഷണല്‍ എയർപോർട്ട് റോഡില്‍ വാഹനപകടങ്ങള്‍ വർധിച്ചതിനെതുടർന്ന് അമിതവേഗം നിരീക്ഷിക്കാൻ ഓട്ടോമാറ്റിക് കാമറകള്‍ സ്ഥാപിച്ച് പൊലീസ്.
അമിതവേഗം കാമറ ഓട്ടോമാറ്റിക് ആയി കണ്ടെത്തി ചലാൻ നല്‍കും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് ഇവിടെ അനുവദിച്ചിരിക്കുന്ന പരമാവധി വേഗമെന്നും അതിന് മുകളില്‍ പോകുന്നവർക്ക് അമിതവേഗത്തിന് പിഴയിടുമെന്നും പൊലീസ് അറിയിച്ചു.