Home Featured ബെംഗളൂരു വിമാനത്താവളത്തിലേക്ക് ക്യാബില്‍ തനിച്ചാണോ യാത്ര, സ്ത്രീകളെ ലക്ഷ്യം വെച്ച്‌ നഗരത്തിൽ പുത്തൻ തട്ടിപ്പ്..

ബെംഗളൂരു വിമാനത്താവളത്തിലേക്ക് ക്യാബില്‍ തനിച്ചാണോ യാത്ര, സ്ത്രീകളെ ലക്ഷ്യം വെച്ച്‌ നഗരത്തിൽ പുത്തൻ തട്ടിപ്പ്..

by admin

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്നാണ് ബെംഗളൂരു. സാങ്കേതിക വിദ്യയുടെയും ശാസ്ത്രീയതയുടെയും സൗകര്യങ്ങളും കാര്യത്തില്‍ മാത്രമല്ല, തട്ടിപ്പിന്‍റെ കാര്യത്തിലും ഇന്ത്യയുടെ സിലിക്കണ്‍വാലി പിന്നിലല്ല.പലതരത്തിലുള്ള തട്ടിപ്പുകള്‍ നഗരത്തില്‍ എന്നും നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വ്യാപകമായിരിക്കുന്നത് പുതിയൊരു തരം തട്ടിപ്പാണെന്ന് സൂചിപ്പിക്കുകയാണ് സമൂഹമാധ്യമമായ എക്സ് ഉപയോക്താവായ ശിവറാം സൗരവ് ഝാ. ബാംഗ്ലൂരില്‍ സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള പുതിയ തട്ടിപ്പിനെക്കുറിച്ചാണ് സൗരവ് ഝാ കുറിച്ചിരിക്കുന്നത്.

പൊതുവേ പറയാൻ സാധിക്കില്ലെങ്കിലും കാബ് യാത്രകളില്‍ ഏറ്റവും കൂടുതല്‍ മോശം അനുഭവങ്ങള്‍ നേരിടുന്നത് സ്ത്രീകള്‍ക്കാണ്. ബെംഗളൂരുവിലും അതിനൊരു വ്യത്യാസമില്ല. അനുദിനം ഓരോ തട്ടിപ്പുരീതികള്‍ പുറത്തുവരുന്ന ബെംഗളൂരുവില്‍ ചില ക്യാബ് ഡ്രൈവർമാരുടെ ഏറ്റവും പുതിയ തട്ടിപ്പില്‍ ഇരകളായിരിക്കുന്നത് സ്ത്രീകളാണ്. ഓട്ടോ റിക്ഷക്കാരും ക്യാബ് ഡ്രൈവര്‌‍മാരും ഉള്‍പ്പെട്ടിരിക്കുന്ന ഈ തട്ടിപ്പിന് നിരവധി പേരാണ് ഇരയായിരിക്കുന്നത്.

ശിവറാം സൗരവ് ഝാ എക്സ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നതനുസരിച്ച്‌ അദ്ദേഹത്തിന്‍റെ ഒരു സ്ത്രീ സുഹൃത്താണ് തട്ടിപ്പ് നേരിട്ടത്. ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനായി കാർ വാടകയ്ക്ക് വിളിച്ചു യാത്ര പോവുകയായിരുന്നു സുഹൃത്ത്. യാത്ര കുറച്ചുദൂരം പിന്നിട്ടപ്പോള്‍ മുന്നറിപ്പൊന്നുമില്ലാതെ വണ്ടി നിർത്തിയ ഡ്രൈവർ വണ്ടിയുടെ ഇന്ധനം തീർന്നു പോയതായും ഇനി വണ്ടി മുന്നോട്ടു പോകണമെങ്കില്‍ ഇന്ധനം അടിക്കണമെന്നും ആവശ്യപ്പെട്ടു. അതിനുശേഷം അയാള്‍ യാത്രക്കാരിയായ സ്ത്രീയോട് എണ്ണയടിക്കാനായി 1100 രൂപ വേണമെന്നും അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം യാത്രക്കാരി നിരസിക്കുകയും വാടക മാത്രമേ തരികയുള്ളുവെന്നും പറഞ്ഞു.

പണം തന്നില്ലെങ്കില്‍ യാത്ര തുടരില്ലെന്നുംനിങ്ങള്‍ ഇവിടെ വഴിയില്‍ കിടക്കും എന്ന് ഡ്രൈവർ ഭീഷണിപ്പെടുത്തി. താൻ ചോദിക്കുന്നത് വെറും ആയിരം രൂപ മാത്രമാണെന്നും അത് കിട്ടിയില്ലെങ്കില്‍ യാത്ര തുടരാൻ സാധിക്കാതെ വിമാനം പോകുമെന്നും അയാള് ഭീഷണിപ്പെടുത്തി. മറ്റൊന്നും ചെയ്യാൻ സാധിക്കാതെ സുഹൃത്ത് പിന്നീട് ക്യാബ് ഡ്രൈവർക്ക് പണം നല്കുകയും വിമാനത്താവളത്തില്‍ എത്തുകയും ചെയ്തു.അതേസമയം സൗരവ് ഝായുടെ കുറിപ്പിന് നിരവധി ആളുകളാണ് മറുപടികളുമായി എത്തുന്നത്.

അവസാന നിമിഷം തിരക്കിട്ട് വിമാനത്താളത്തിലേക്ക് പോകുന്ന യാത്രക്കാരാണ് ഇവരുടെ ഇരകളെന്നും അതില്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് ഇവർ കൂടുതലും ലക്ഷ്യം വയ്ക്കുന്നതെന്നുമാണ് ആളുകള്‍ പോസ്റ്റിനു താഴെ കമന്‍റായി എത്തുന്നത്. യാത്രക്കാരി ധൃതിയിലാണന്നു മനസ്സിലാക്കിയാല്‍, അവർക്ക് യാത്ര ഉപേക്ഷിക്കാനുള്ള സാഹചര്യമില്ലെന്ന് മനസ്സിലാക്കിയാല്‍ ഡ്രൈവർ അവരുടെ കളി തുടങ്ങും.

അതേസമയം, പണം വാങ്ങിയിട്ട്, ക്യാബ് ആപ്പുകളില്‍ കാണിക്കുന്ന വഴികള്‍ ഉപയോഗിക്കാതെ ടാക്സ് കൊടുക്കാതെ പോകുന്ന വഴികള്‍ തിരഞ്ഞെടുത്ത് അതിലൂടെ പോകുന്ന ഡ്രൈവർമാരും ഉണ്ടത്രെ. ഇത് പിടിക്കപ്പെടാതിരിക്കാൻ ഡ്രൈവർമാർ അവരുടെ മൊബൈല്‍ ഡാറ്റ ഓഫാക്കിയാണ് പോകുന്നത്. ഇതുമൂലം റൂട്ട് കണ്ടുപിടിക്കാൻ കമ്ബനിക്ക് സാധിക്കാതെ വരുന്നതിനാല്‍ പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നാണ് പലരുടെയും അനുഭവം പറയുന്നത്. തങ്ങളുടെ ഫോണില്‍ കിട്ടിയ ഡാറ്റ ഉപയോഗിച്ച്‌ റൂട്ട് മാറിയതടക്കം കാണിച്ച്‌ പരാതിപ്പെട്ടവർക്ക് പണം മടക്കികിട്ടിയില്ല എന്നതും പലരും പറയുന്നു.

എങ്ങമെ സുരക്ഷിതമായി ബെംഗളൂരു എയർപോർട്ടിലേക്ക് പോകാം?

പൊതുഗതാഗത മാർഗ്ഗങ്ങള്‌ ഉപയോഗിച്ച്‌ വിമാനത്താവളത്തിലേക്ക് പോവുകയാണ് ഏറ്റവും സുരക്ഷിതമായ മാർഗം. ബിഎംടിസി വിവിധ റൂട്ടുകളില്‍ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വായൂ വജ്ര ബസ് സർവീസുകള്‍ നടത്തുന്നു. ഏറ്റവും കുറഞ്ഞ ചെലവില്‍ അതായത് 300-400 രൂപാ റേഞ്ചില്‍ ഈ യാത്ര പോകാം. അതേസമയം ടാക്സികള്‍ക്ക് 1300 രൂപാ മുതലാണ് നിരക്ക്.അതേസമയം സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ കിയാ ഹാള്‍ട്ട് സ്റ്റേഷൻ സ്റ്റേഷനിലേക്ക് നടത്തുന്ന ട്രെയിൻ സർവീസുകള്‍ക്ക് വെറും 30 രൂപയാണ് ചെലവ്.

കെഎസ്‌ആർ ബെംഗളൂരു, യശ്വന്ത്പൂർ, ബെംഗളൂരു കന്‍റോണ്‍മെന്‍റ് സ്റ്റേഷനുകളില്‍ നിന്നും കെഐഎ ഹാള്‍ട്ട് സ്റ്റേഷനിലേക്ക് പ്രത്യേകം സർവീസുകളുണ്ട്, 10 രൂപാ മുതല്‍ മുതല്‍ 30 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഞായറാഴ്ച ട്രെയിനുകളില്ല. ഇത് കൂടാതെ സ്‌റ്റേഷനും രണ്ട് എയർപോർട്ട് ടെർമിനലുകള്‍ക്കുമിടയില്‍ സൗജന്യ ബസ് ഷട്ടില്‍ നടത്തുന്നു. ട്രെയിനിറങ്ങി ബസിനു കയറി വിമാന്താവളത്തിലേക്ക് പോകാം.

You may also like

error: Content is protected !!
Join Our WhatsApp Group