Home Featured ബെംഗളൂരു സ്വദേശിയുടെ കയ്യിൽ കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ്

ബെംഗളൂരു സ്വദേശിയുടെ കയ്യിൽ കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ്

by admin

ബെംഗളൂരു: കർണാടക ബെംഗളൂരു സ്വദേശിയുടെ കയ്യിൽ നിന്ന് കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് പിടിച്ചെടുത്തു.എൻ വെങ്കിടേഷ് എന്ന ബെംഗളൂരു സ്വദേശിയാണ് വ്യാജ പ്രീഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. 2024 ൽ വെങ്കിടേഷ് ജനുവിനസ് വെരിഫിക്കേഷന് വേണ്ടി സർട്ടിഫിക്കറ്റ് സർവ്വകലാശാലക്ക് കൈമാറിയിരുന്നു. പരീക്ഷ ഭവൻ ബിഎസ്സി വിഭാഗത്തിന് സംശയം തോന്നിയതോടെ വിശദ പരിശോധന നടത്തുകയായിരുന്നു.

1995 ഏപ്രിലിൽ പ്രീഡിഗ്രി തോറ്റയാളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് വെങ്കിടേഷിന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. സർവ്വകലാശാലയുടെ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. സർവ്വകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കുന്ന ലോബി പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്.

ഇന്റര്‍വ്യൂ ആണത്രെ, ആദ്യം ചോദിച്ചത് അച്ഛന്റെ ജോലി, ഇറങ്ങിപ്പോന്നു, അനുഭവം വെളിപ്പെടുത്തി യുവാവ്

ജോലിയുമായി ബന്ധപ്പെട്ട അനേകം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ആണ് റെഡ്ഡിറ്റ്.ജോലിസ്ഥലത്തെ പ്രശ്നങ്ങളും ജോലി ഇല്ലാത്തതിന്റെ ആശങ്കകളും എല്ലാം ആളുകള്‍ ഇവിടെ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ജോലി അഭിമുഖത്തിനിടെ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്.തന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിനാല്‍ താൻ പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങിപ്പോന്നു എന്നാണ് യുവാവ് പറയുന്നത്. യുവാവ് പറയുന്നത്, രാവിലെ 9 മണിക്കായിരുന്നു ജോലിക്കായുള്ള ഇന്റർവ്യൂ. അരമണിക്കൂർ മുമ്ബ് തന്നെ താൻ എവിടെ എത്തി.

എന്നാല്‍, ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഇന്റർവ്യൂ ചെയ്യാനുള്ളവർ എത്തുകയോ തന്നെ വിളിക്കുകയോ ചെയ്തില്ല. വൈകിയതിന് വിശദീകരണമോ, ഖേദം പ്രകടിപ്പിക്കലോ ഒന്നും തന്നെ ഉണ്ടായില്ല.പിന്നീട് തന്നെ അകത്തേക്ക് വിളിച്ചു. അവിടെ ചെന്നപ്പോള്‍ തന്റെ സാന്നിധ്യം പോലും അവിടെ ഇല്ല എന്ന മട്ടിലായിരുന്നു എച്ച്‌ ആറില്‍ നിന്നുള്ളവരുടെ പെരുമാറ്റം. രണ്ട് ഫോണ്‍കോളുകള്‍ അവർ വിളിച്ചു.തന്നോട് ചോദ്യം ചോദിക്കാൻ തുടങ്ങിയപ്പോള്‍ തന്റെ നിക്ക്നെയിമിനെ കുറിച്ച്‌ പരാമർശിച്ച്‌ കൊണ്ടായിരുന്നു തുടക്കം. പിന്നീട്, തന്റെ അച്ഛനെ കുറിച്ചായി ചോദ്യം. അച്ഛൻ ജീവിക്കാൻ വേണ്ടി എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. അച്ഛന് ഒരു പ്രൈവറ്റ് ഇലക്‌ട്രോണിക്സ് കമ്ബനിയിലായിരുന്നു ജോലി എന്ന് പറഞ്ഞപ്പോള്‍, അത് കൃത്യമായി എവിടെയാണ് എന്നായി ചോദ്യം.

അപ്പോള്‍ താൻ, ‘സോറി മാം ഈ ചോദ്യത്തിന് ഉത്തരം നല്‍കാൻ കഴിയില്ല, ഇത് എൻ‌റെ സ്വകാര്യജീവിതത്തിലെ കാര്യമാണ്’ എന്ന് പറഞ്ഞു. അപ്പോള്‍, ‘ഇതിന് ഉത്തരം നല്‍കാൻ കഴിയ്യില്ലെങ്കില്‍ അഭിമുഖം തുടരാൻ കഴിയില്ല’ എന്ന് പറഞ്ഞു. അപ്പോള്‍ താൻ അവിടെ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്.നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. ഇത് ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത രീതിയാണ് എന്ന് പറഞ്ഞുകൊണ്ട് നിരവധിപ്പേർ യുവാവിനെ ഇന്റർവ്യൂ ചെയ്തവരെ വിമർശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group