ബെംഗളൂരു:ഗതാഗത നിയമലംഘനത്തിനുള്ള പിഴയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ ബെംഗളൂരു സ്വദേശിക്ക് 5.6 ലക്ഷം രൂപ നഷ്ടപ്പെട്ടു. ബൈട്യരായനപുര സ്വദേശിയായ യുവാവിന്റെ രണ്ട് ക്രെഡിറ്റ് കാർഡുകളിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. ബെംഗളൂരു ട്രാഫിക് പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പാണെന്ന് കരുതി പിഴയടയ്ക്കാൻ ശ്രമിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത്.ഫെബ്രുവരി 26-നാണ് അജ്ഞാത നമ്പറിൽനിന്ന് വാട്‌സാപ്പിൽ സന്ദേശം ലഭിച്ചത്. ഗതാഗത നിയമം തെറ്റിച്ചതിന് പിഴയടയ്ക്കാൻ വാഹൻ പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യാനാവശ്യപ്പെട്ടായിരുന്നു സന്ദേശം.
ഇതിനായി ലിങ്കും ലഭിച്ചു. വാഹനത്തിന്റെ നമ്പർ ഉൾപ്പെടെ ലഭിച്ചതിനാൽ വിശ്വസിച്ച് ലിങ്ക് തുറന്ന് ആപ്പ് ഡൗൺലോഡ് ചെയ്തു. പിന്നീട് 24 മണിക്കൂറിനകം രണ്ട് ക്രെഡിറ്റ് കാർഡുകളിൽനിന്നായി 5.6 ലക്ഷം രൂപ പിൻവലിക്കപ്പെട്ടു.തുടർന്ന് ബെംഗളൂരു വെസ്റ്റ് സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരം തട്ടിപ്പുകളിൽ കബളിപ്പിക്കപ്പെടരുതെന്നും ബെംഗളൂരു ട്രാഫിക് പോലീസ് ചെലാനുകൾ വാട്‌സാപ്പ് വഴി അയക്കാറില്ലെന്നും പോലീസ് പറഞ്ഞു.
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് മതി; നിയമം ബാധകം 2023 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ക്ക്
രാജ്യത്തെ പാസ്‌പോര്‍ട്ട് നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പാസ്‌പോര്‍ട്ട് എടുക്കുന്നതിനായി ജനനതീയതി തെളിയിക്കാനുള്ള രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മതിയാകും.2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ക്കാണ് ഈ നിയമം ബാധകം.2023 ഒക്ടോബര്‍ ഒന്നിന് മുമ്ബ് ജനിച്ചവരാണെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഏഴ് രേഖകളില്‍ ഏതെങ്കിലും സമര്‍പ്പിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 1967ലെ പാസ്‌പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 24 ലെ വ്യവസ്ഥകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്
.ജനന-മരണ രജിസ്ട്രാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ 1969ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമപ്രകാരം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും അതോറിറ്റി നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചയാളുകള്‍ ജനനത്തീയതി തെളിയിക്കുന്നതിനായി ഹാജരാക്കാവൂ.2023 ഒക്ടോബര്‍ ഒന്നിന് മുമ്ബ് ജനിച്ചവര്‍ക്ക് ജനനത്തീയതിയുടെ തെളിവായി മറ്റ് രേഖകള്‍ സമര്‍പ്പിക്കാവുന്നതാണ്. താഴെ പറയുന്ന രേഖകള്‍ അത്തരക്കാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.