ഗൂഗിളില്‍ ഒട്ടുമിക്ക ആളുകളും തിരഞ്ഞ ഒരു പേരാണ് പാലക് മിത്തല്‍. ചെറിയ പ്രായത്തില്‍ വലിയ ശമ്ബളത്തിന് ആമസോണില്‍ ജോലി നേടിയ ഇന്ത്യക്കാരി.ആരാണ് പാലക് മിത്തല്‍ എന്ന് നോക്കാം.ബെംഗളൂരു സ്വദേശിനിയായ പാലക് മിത്തല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. അലഹബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയില്‍ (ഐഐഐടി) നിന്ന് പലക് മിത്തല്‍ ബി.ടെക് ബിരുദം നേടിയത്. കോഡിംഗ്, ക്ലൗഡ് പ്ലാറ്റ്ഫോമുകള്, സെർവർലെസ് സാങ്കേതികവിദ്യ എന്നിവയില്‍ വിദഗ്ധയാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഐഐഎം അല്ലെങ്കില്‍ എൻഐടി പശ്ചാത്തലം ഇല്ലാതെ തന്നെയാണ് പാലക് മിത്തലിന് ആമസോണില്‍ ജോലി ലഭിച്ചത്. ഒരു കോടി രൂപയാണ് ആമസോണ്‍ പലക് മിത്തലിന് ശമ്ബളമായി നല്‍കിയത്. നിലവില്‍ ആമസോണില്‍ വെബ് ഡെവലപ്പറായി ജോലി ചെയ്യുകയാണ്. ഇതിന് മുൻപ് ഫോണ്‍ പേ യില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഐഐടി, ഐഐഎം, എൻഐടി എന്നിവയില്‍ പ്രവേശനം ലഭിക്കാത്ത മറ്റ് ഉദ്യോഗാർത്ഥികള്‍ക്ക് പാലക് മിത്തല്‍ ഒരു പ്രചോദനമാണ്