ബെംഗളൂരു: ആര്‍വി റോഡ് മെട്രോ സ്‌റ്റേഷനില്‍ അസാധാരണ സംഭവങ്ങളാണ് അരങ്ങേറിയത്. ഒരു സംഘം സ്ഥിരം യാത്രക്കാര്‍ അന്ന് ആദ്യം തിരിക്കേണ്ടിയിരുന്ന മെട്രോ ട്രെയിനിന്റെ വാതിലുകള്‍ അടയ്ക്കാന്‍ വിടാതെ പ്രതിഷേധിക്കുകയായിരുന്നു.മണിക്ക് സര്‍വീസ് ആരംഭിക്കേണ്ടിയിരുന്ന ട്രെയിനിന് ഇതോടെ യാത്രയാരംഭിക്കാനായില്ല. പ്രതിഷേധം നീണ്ടതോടെ 35 മിനിട്ടിന് ശേഷമാണ് അന്നത്തെ സര്‍വീസ് തുടങ്ങിയത്. ഇത് തിങ്കളാഴ്ചയിലെ മെട്രോ സെര്‍വീസില്‍ കാര്യമായ താളംതെറ്റലിന് വഴിയൊരുക്കി.ഒരു സംഘം യാത്രക്കാരുടെ ഈ കൈവിട്ട കളിക്കെതിരെ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (BMRCL) പൊലീസില്‍ പരാതി നല്‍കി അവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്.എന്നാല്‍, ഒരു ഭാഗത്ത് ഇത് പുരോഗമിക്കുമ്ബോള്‍ തന്നെ, ആ യാത്രക്കാരുടെ ആവശ്യം BMRCL മുഖവിലയ്‌ക്കെടുക്കുകയും ചെയ്തിരിക്കുകയാണ്. ആ സംഭവത്തിന് പിന്നാലെ യെല്ലോ ലൈനിലെ സര്‍വീസ് സമയക്രമത്തില്‍ നിര്‍ണായക മാറ്റം വരുത്തിയിരിക്കുകയാണ് BMRCL.തിങ്കളാഴ്ചകളില്‍ അതിരാവിലെ സര്‍വീസുകള്‍എല്ലാ തിങ്കളാഴ്ചകളിലും യെല്ലോ ലൈനില്‍ രണ്ട് അതിരാവിലെയുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് BMRCL.പുതിയ സര്‍വീസുകള്‍ ആര്‍.വി. റോഡില്‍ നിന്നും ബൊമ്മസാന്ദ്രയില്‍ നിന്നും രാവിലെ 5.05-നും 5.35-നും പുറപ്പെടും.മറ്റെല്ലാ പ്രവൃത്തി ദിവസങ്ങളിലും നിലവിലേതുപോലെ രാവിലെ 6 മണിക്കാണ് സര്‍വീസുകള്‍ ആരംഭിക്കുക. ഞായറാഴ്ചകളില്‍ ആദ്യ ട്രെയിന്‍ രാവിലെ 7 മണിക്കുമാണ് പുറപ്പെടുക.എന്തുകൊണ്ട് തിങ്കളാഴ്ചകളില്‍ മാത്രം ?വാരാന്ത്യ അവധി കഴിഞ്ഞ് പല യാത്രികരും, തിങ്കളാഴ്ചകളില്‍ അവരുടെ സ്വന്തം നാടുകളില്‍ നിന്നായിരിക്കും നഗരത്തിലേക്ക് മടങ്ങിയെത്തുന്നത്. അതിനാല്‍ അന്നേ ദിവസം തിരക്ക് കൂടുതലായിരിക്കും.ഈ പ്രവാഹം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് തിങ്കളാഴ്ചകളില്‍ അതിരാവിലെ 2 സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ബി.എം.ആര്‍.സി.എല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.’പല ആളുകളും തിങ്കളാഴ്ച രാവിലെ തന്നെ മെജസ്റ്റിക്കിലേക്കും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും എത്താറുണ്ട്. മറ്റെല്ലാ പാതകളിലും ട്രെയിന്‍ സര്‍വീസ് നേരത്തേ ആരംഭിക്കുന്നതിനാല്‍ അവര്‍ക്ക് ആര്‍വി റോഡില്‍ എത്താനും സാധിക്കും.
എന്നാല്‍ യെല്ലോ ലൈനില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ യാത്രയില്‍ കാലതാമസം നേരിടുന്നു. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ചകളില്‍ സര്‍വീസ് നേരത്തേ ആരംഭിക്കാന്‍ തീരുമാനിച്ചത്’ – ഒരു BMRCL ഉദ്യോഗസ്ഥന്‍ പറഞ്ഞു.യാത്രക്കാര്‍ക്ക് ആശ്വാസംസ്ഥിരമായി യാത്ര ചെയ്യുന്ന നിരവധിയാളുകള്‍ക്ക് ഈ പുതിയ സമയക്രമം വലിയ ആശ്വാസമാണ് നല്‍കുന്നത്. ‘ഞാന്‍ വാരാന്ത്യങ്ങളില്‍ ജന്മസ്ഥലമായ ചിക്മഗളൂരിലേക്ക് പോകാറുണ്ട്. ഞായറാഴ്ച രാത്രിയില്‍ ബസില്‍ പുറപ്പെട്ട് രാവിലെ 4.30-ഓടെ മെജസ്റ്റിക്കില്‍ എത്തും.ഇവിടെ നിന്ന് ആര്‍.വി. റോഡിലേക്കെത്താന്‍ ഗ്രീന്‍ ലൈനില്‍ കയറും. പക്ഷേ അവിടെ 6 മണി വരെ ഞാന്‍ ട്രെയിനിനായി കാത്തുനില്‍ക്കണം. എന്നാല്‍ രാവിലെ 5.05-ന് സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ എന്നെപ്പോലെയുള്ളവര്‍ക്ക് ഇത് ഏറ സഹായകരമാകും’ – ഐടി ജീവനക്കാരിയായ ആവണി പറയുന്നു.