ബെംഗളൂരു : നമ്മ മെട്രോ യെല്ലോ ലൈനില്‍ ആറാം ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ കാത്തിരിപ്പ് സമയം 13 മിനിട്ടായി കുറഞ്ഞു.5 ട്രെയിനുകളുമായി 15 മിനിട്ടിന്റെ ഇടവേളയിലായിരുന്നു ഇതുവരെ യെല്ലോ ലൈനില്‍ സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്.എന്നാല്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് (BMRCL) ഡിസംബര്‍ 22 മുതല്‍ യെല്ലോ ലൈനില്‍ ആറാം ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. മൂന്ന് ആഴ്ച മുന്‍പാണ്, ട്രെയിന്‍ സെറ്റ് കൊല്‍ക്കത്തയിലെ ടിആര്‍എസ്എല്‍ കമ്ബനിയില്‍ നിന്ന് ഹെബ്ബഗോഡി ഡിപ്പോയിലെത്തിയത്.തുടര്‍ന്ന് സ്റ്റാറ്റിക് ടെസ്റ്റുകളും സുരക്ഷാ പരിശോധനയും 750 കിലോമീറ്റര്‍ നിര്‍ബന്ധിത ട്രയല്‍ റണ്ണും പൂര്‍ത്തിയാക്കി സര്‍വീസിന് യുക്തമാണെന്ന് ഉറപ്പിച്ച ശേഷമാണ് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയത്.
ഏഴാം ട്രെയിന്‍ സെറ്റും ബെംഗളൂരുവില്ഏഴാം ട്രെയിന്‍ സെറ്റ് ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. ഡിസംബര്‍ 18 വ്യാഴാഴ്ച വൈകുന്നേത്തോടെയാണ് 6 കോച്ചുകള്‍ ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിച്ചത്. പ്രസ്തുത ട്രെയിന്‍ ഇനി നിര്‍ബന്ധിത സുരക്ഷാ പരിശോധനകളും ട്രയല്‍ റണ്ണും പൂര്‍ത്തിയാക്കേണ്ടതുണ്ട്.ശേഷം, ജനുവരി ആദ്യ വാരത്തോടെ ഈ ട്രെയിന്‍ പുതുവര്‍ഷ സമ്മാനമായി സര്‍വീസ് ആരംഭിക്കുമെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് (BMRCL) അറിയിക്കുന്നു.കൊല്‍ക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് (ടിആര്‍എസ്എല്‍) ഡിസംബര്‍ 10-ന് ട്രെയിലറുകളില്‍ അയച്ച ട്രെയിന്‍ സെറ്റാണ് ബൈംഗളൂരുവില്‍ എത്തിയത്.എട്ടാമത്തെ ട്രെയിന്‍ സെറ്റ് ഈ മാസം അവസാനത്തോടെ ടിആര്‍എസ്എല്‍ കമ്ബനി അയയ്ക്കും. ഇതോടെ ക്രിസ്മസ്-ന്യൂയര്‍ സീസണ് BMRCLനും യാത്രക്കാര്‍ക്കും അഭിമാനിക്കാനും ആഹ്ളാദിക്കാനുമുള്ള അവസരമാകും.എട്ടാം ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ കുറഞ്ഞത് 3 ആഴ്ചയെങ്കിലും എടുത്തേക്കും. എട്ട് ട്രെയിനുകള്‍ ആകുന്നതോടെ യെല്ലോ ലൈനില്‍ എട്ട് മുതല്‍ പത്ത് മിനിട്ടിനകം ട്രെയിനുകള്‍ ലഭ്യമാകും.ഇത് തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകുമെന്നും BMRCL വ്യക്തമാക്കുന്നു. ആര്.വി. റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് യെല്ലോ ലൈന്‍.ഓഗസ്റ്റ് 10-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പാത ഉദ്ഘാടനം ചെയ്തത്. ബെംഗളൂരു നഗരത്തിന്റെ തെക്കന്‍ ഭാഗങ്ങളെയും ഇലക്ട്രോണിക്സ് സിറ്റി പോലെ പ്രധാനപ്പെട്ട വ്യവസായ കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന പാതയാണിത്.