ബെംഗളൂരു, മൈസൂരു ബെംഗളൂരു ദേശീയപാത വീതികൂട്ടൽ ഒക്ടോബറിൽ പൂർത്തിയാകും. കഴിഞ്ഞ ദിവസം മൈസൂരുവിൽ ചേർന്ന ദേശീയപാത വികസന അതോറിറ്റി യോഗത്തിൽ പ്രതാപ് സിംഹ എംപിയാണ് ഈ വർഷം തന്നെ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചത്.
റോഡ് ഒരുങ്ങുന്നതോടെ 117 കിലോമീറ്റർ ഒന്നരമണിക്കൂർ കൊണ്ടു പിന്നിടാൻ സാധിക്കും. മണ്ഡ്യ മദൂർ വരെയുള്ള ഭാഗ ത്തെ നിർമാണം മേയിൽ തീരും.. മദൂർ മുതൽ നിദാഘട്ട വരെയു ള്ള ഭാഗത്തെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. തിര ക്കേറിയ നഗരങ്ങളെ ഒഴിവാക്കി 52കിലോമി റ്റർ ബൈപാസ് റോഡ് നിർമിച്ചു. 6 വരി പ്രധാന റോഡും 4 വരി സർവീ സ് റോഡും അടങ്ങുന്ന പദ്ധതി ക്ക് 9500 കോടിരൂപയാണു നിർ മാണ ചെലവ് പ്രതീക്ഷിക്കുന്ന ത്. ബിഡദി, രാമനഗര, ചന്നപട്ടണ, മണ്ഡ്യ, മദൂർ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ മേൽപാലങ്ങളി ലൂടെയാണു പാത .