Home Featured ബംഗളൂരു-മൈസൂരു എക്സ് പ്രസ് വേ; നാലുമാസത്തിനിടെ 100 മരണം

ബംഗളൂരു-മൈസൂരു എക്സ് പ്രസ് വേ; നാലുമാസത്തിനിടെ 100 മരണം

by admin

ബംഗളൂരു: ബംഗളൂരു-മൈസൂരു എക്സ് പ്രസ് വേയില്‍ നാലുമാസത്തിനിടെയുണ്ടായ അപകടങ്ങളില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര. നിയമസഭയില്‍ ബി.ജെ.പി അംഗം സുരേഷ് കുമാര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി കണക്ക് പുറത്തുവിട്ടത്. എന്നാല്‍, 132 പേര്‍ മരണപ്പെട്ടതായി ചൂണ്ടിക്കാട്ടിയ ബി.ജെ.പി അംഗം, ഹൈവേയില്‍ അപകടങ്ങള്‍ കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

എക്സ്പ്രസ്വേയില്‍ ശരിയായ വിധത്തില്‍ അടയാള ബോര്‍ഡുകളില്ലെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. പാതയില്‍ പലയിടത്തും വളവുകളുണ്ട്. എന്നാല്‍, അവ സൂചിപ്പിക്കുന്ന ബോര്‍ഡുകളില്ല. എക്സ്പ്രസ് വേ തുറന്ന മാര്‍ച്ചില്‍ പാതയിലുണ്ടായ അപകടങ്ങളില്‍ 20 പേര്‍ മരിക്കുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏപ്രിലില്‍ 23 പേര്‍ മരിക്കുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേയില്‍ 29 മരണവും 93 പേര്‍ക്ക് പരിക്കും രേഖപ്പെടുത്തി. ജൂണില്‍ 29 പേര്‍ മരിക്കുകയും 96 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ വരെ 100 പേര്‍ മരിക്കുകയും 335 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വ്യക്തമാക്കിയ പരമേശ്വര, ബി.ജെ.പി എം.എല്‍.എ ഉന്നയിച്ച എണ്ണം പരിശോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എക്സ്പ്രസ്വേയില്‍ ഉണ്ടായ അപകടങ്ങളില്‍ രാമനഗരയില്‍ 63ഉം മാണ്ഡ്യയില്‍ 65ഉം മൈസൂരുവില്‍ നാലും പേര്‍ മരണപ്പെട്ടതായാണ് സുരേഷ് കുമാറിന്റെ വാദം.

അപകടങ്ങള്‍ കുറക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. അമിതവേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പിടികൂടാൻ ഓരോ 30 കി.മീ. പരിധിയിലും ഹൈവേ പട്രോള്‍ വാഹനങ്ങളുണ്ടാവും. ചില വാഹനങ്ങള്‍ ഹൈവേയില്‍ അനധികൃതമായി നിര്‍ത്തിയിടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ആവശ്യമായ ഇടങ്ങളില്‍ അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും. ലൈനുകളിലെ അച്ചടക്കം പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാവും. ഭാരവാഹനങ്ങള്‍ ഏറ്റവും ഇടത്തേ ലൈനിലൂടെ സഞ്ചരിക്കണമെന്നാണ് എക്സ്പ്രസ്വേകളിലെ നിയമം. ചിലയിടങ്ങളില്‍ കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതും തടയാൻ നാഷനല്‍ ഹൈവേ അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. എക്സിറ്റ് പോയന്റുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാത്തതും ശ്രദ്ധയില്‍പെടുത്തിയതായി ആഭ്യന്തരമന്ത്രി പറഞ്ഞു.

രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം വിതരണം ചെയ്യണം’; കര്‍ണാടകയില്‍ അസാധാരണ സമരം

ഉഡുപ്പി: രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ ഉഡുപ്പിയില്‍ തൊഴിലാളികളുടെ അസാധാരണ സമരം.

ഉഡുപ്പി ജില്ല സിവിക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചിത്തരഞ്ജൻ സര്‍ക്കിളില്‍ സമരം സംഘടിപ്പിച്ചത്. നിത്യാനന്ദ ഒളകാടു എന്നയാളാണ് സമരത്തിന് നേതൃത്വം നല്‍കിയത്.

അടുത്തിടെ കര്‍ണാടക ബജറ്റില്‍ മദ്യത്തിന് 20 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. ഒന്നുകില്‍ വില കുറക്കുക, അല്ലെങ്കില്‍ രാവിലെയും വൈകീട്ടും 90 മില്ലി ലിറ്റര്‍ വീതം മദ്യം സൗജന്യമായി നല്‍കുക എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. മദ്യക്കുപ്പിയില്‍ പൂജ ചെയ്താണ് സമരം ആരംഭിച്ചത്. സൗജന്യ മദ്യ വിതരണ പദ്ധതിക്ക് എക്സൈസ് നികുതി വഴി പണം കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചാല്‍, മദ്യനിര്‍മാണശാലകള്‍ സമ്ബൂര്‍ണമായി നിരോധിക്കുന്നതില്‍ സമ്മര്‍ദം ചെലുത്തുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. അങ്ങനെയാണെങ്കില്‍ മദ്യപാനത്തിനായി ചെലവഴിക്കുന്ന തുക കുടുംബം പുലര്‍ത്തുന്നതിനും ഭാര്യമാര്‍ക്കും കുട്ടികള്‍ക്കുമൊപ്പം ക്ഷേത്രദര്‍ശനം സുഗമമാക്കുന്നത് പോലുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിനിയോഗിക്കാമെന്നും സമരക്കാര്‍ വാദിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group