ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗ പാതയിലുണ്ടായ അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മൈസൂരു ഇന്ദിര നഗർ സ്വദേശി കെ. അക്ഷയ് (26) ആണ് മരിച്ചത്. ബംഗളൂരുവിലേക്ക് പോവുകയായിരുന്ന അക്ഷയ് സഞ്ചരിച്ച കാറും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.ഇരു കാറുകളും തകർന്നു. ഗുരുതര പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.