Home Uncategorized ബെംഗളൂരു–മൈസൂരു പത്തുവരിപ്പാത, മോദി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു–മൈസൂരു പത്തുവരിപ്പാത, മോദി ഉദ്ഘാടനം ചെയ്യും

by admin

കണ്ണൂർ ബെംഗളൂരു – മൈസൂരു വ്യാവസായിക ഇടനാഴി ഫെബ്രുവരി അവസാനത്തോടെ തുറക്കുമ്പോൾ വികസന പ്രതീക്ഷയിൽ വടക്കേ മലബാറും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ഈ പത്തുവരിപ്പാത കണ്ണൂരിന്റെ വികസനത്തിലേക്കു കൂടിയാണ് വഴി തുറക്കുക. മൈസൂരുവിലേക്കുള്ള റോഡിന്റെ സമയബന്ധിത വികസനം മാത്രമാണു മുന്നിലുള്ള കടമ്പ.

മൈസൂരുവിനും കണ്ണൂരിനും ഇടയിലെ റോഡുകൾക്കെല്ലാം ദേശീയപാത പദവി നൽകാൻ നേരത്തേ തന്നെ തത്വത്തിൽ അനുമതി ലഭിച്ചതാണ്. ദേശീയപാത അതോറിറ്റി ഈ റോഡുകൾ ഏറ്റെടുത്ത് വികസിപ്പിക്കുന്നതോടെ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലെ യാത്രാ സമയം കുറയും കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാര വാണിജ്യ മേഖലയ്ക്കുമെല്ലാം ഇത് ഗുണകരമാകും.

കണ്ണൂർ വിമാനത്താവളത്തിന്റെയും അഴീക്കൽ തുറമുഖത്തിന്റെയുമെല്ലാം സൗകര്യങ്ങൾ ഉപയോഗിക്കാൻ കുടക് മേഖലയിലുള്ളവർക്കും സാധിക്കുമെന്നതിനാൽ കുടക് മേഖലയിലെ ജനപ്രതിനിധികളും വ്യാപാര- വ്യവസായ-വിനോജസഞ്ചാര രംഗത്തുള്ളവരും പദ്ധതിക്ക് അനുകൂലമാണ്.മടിക്കേരി മൈസൂരു ദേശീയപാത നാലുവരിയായി വികസിപ്പിക്കാൻ ദേശീയപാത അതോറിറ്റി ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു.

3883 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മൊത്തം 84 കിലോമീറ്റർ ദൂരം വരുന്ന മൂന്ന് ബൈപാസുകൾ ഉൾപ്പെട്ടതാണ് ഈ പാത ഇതിന്റെ തുടർച്ചയായി മടിക്കേരിക്കും കൂട്ടുപുഴയ്ക്കും ഇടയിലുള്ള റോഡും ദേശീയപാതയായി ഉയർത്താൻ തത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി 2021 ഡിസംബറിൽ മൈസൂരു കുടക് എംപി പ്രതാപ് സിംഹ നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.

മേലേച്ചൊവ്വ – മൈസൂരു റോഡിലെ കേരളത്തിൽ ഉൾപ്പെടുന്ന ഭാഗവും ദേശീയപാതയായി ഉയർത്താൻ നേരത്തേ തന്നെ തത്വത്തിൽ അനുമതി ലഭിച്ചിരുന്നു. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തിനു മുൻപ് 2017 ജൂലൈയിൽ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രഖ്യാപനം.

4 വർഷത്തിനുശേഷം 2021 ജൂലൈയിൽ ഇരുവരും വീണ്ടും കൂടിക്കാഴ്ച നടത്തിയപ്പോഴും പ്രഖ്യാപനം ആവർത്തിച്ചു. മേലേ ചൊവ്വ കുട്ടുപുഴ, കൂട്ടുപുഴ മടിക്കേരി റോഡുകളുടെ വികസനത്തിന് ദേശീയപാത അതോറിറ്റിയുടെ ഇടപെടൽ വേഗത്തിലാക്കാൻ കൂട്ടായ ശ്രമമുണ്ടായാൽ അത് വടക്കേ മലബാറിനും കുടക് മേഖലയ്ക്കും ഒരുപോലെ ഗുണകരമാകും.

കാക്കയെ കൊന്നാലും 3 വര്‍ഷം തടവും കാല്‍ലക്ഷം പിഴയും; എലിയും പഴംതീനി വവ്വാലുമൊക്കെ സംരക്ഷിത വിഭാഗം

ന്യൂഡല്‍ഹി: കാക്ക, എലി, പഴംതീനി വവ്വാല്‍ തുടങ്ങിയ ജീവികളെ കൊന്നാല്‍ ഇനി തടവും പിഴയും ശിക്ഷ ലഭിക്കും.

ഇവയെ സംരക്ഷിത വിഭാഗമായ ഷെഡ്യൂള്‍ രണ്ടിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കാല്‍ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ.

വിളകള്‍ നശിപ്പിക്കുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യുന്ന വെര്‍മിന്‍ ജീവികള്‍ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവയെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. 1972ലെ വന്യജീവി സംരക്ഷണനിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂളുകള്‍ ആറില്‍ നിന്ന് നാലായി ചുരുങ്ങി. ഉയര്‍ന്ന സംരക്ഷണം ആവശ്യമായ ജീവികള്‍ക്കായുള്ളതാണ് ഒന്നാം ഷെഡ്യൂള്‍. കുറഞ്ഞ സംരക്ഷണമുള്ള ജീവികള്‍ അടങ്ങിയതാണ് ഷെഡ്യൂള്‍ രണ്ട്. സംരക്ഷണം ആവശ്യമായ സസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ഷെഡ്യൂള്‍ മൂന്നിലാണ്. അന്താരാഷ്ട്ര ധാരണകള്‍ക്ക് വിധേയമായ ജീവികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഷെഡ്യൂള്‍ നാല്.

കൊല്ലാന്‍ അനുമതിയുണ്ടായിരുന്ന ജീവികളാണ് അഞ്ചാം ഷെഡ്യൂളിലുണ്ടായിരുന്നത്. പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂള്‍ അഞ്ച്‌ അപ്പാടെ ഇല്ലാതായി. ഇവയുടെ എണ്ണം രാജ്യത്തു വന്‍തോതില്‍ കുറയുന്നതായി കണ്ടെത്തിയതിനാലാണു കൊല്ലുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയത്‌. എന്നാലിവ ക്രമാതീതമായി പെരുകി മനുഷ്യനെയോ വിളകളെയോ കന്നുകാലികളെയോ സ്വത്തിനെയോ ആക്രമിച്ചാല്‍ അവയെ വെര്‍മിന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിശ്‌ചിതകാലത്തേക്കു കൊന്നൊടുക്കാന്‍ അനുമതിതേടി കേന്ദ്രത്തിന്‌ അപേക്ഷ നല്‍കാം. സംസ്‌ഥാന വൈല്‍ഡ്‌ ലൈഫ്‌ ബോര്‍ഡാണ്‌ അപേക്ഷ നല്‍കേണ്ടത്‌.

വന്യജീവി സംരക്ഷണനിയമത്തില്‍ ഉള്‍പ്പെട്ട ജീവികളെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാലേ കൊല്ലാന്‍ അനുമതിയുണ്ടാകൂ. ഉപദ്രവകാരികളായ കാട്ടുപന്നിയെ കൊല്ലാമെന്നു ഹൈക്കോടതി വിധിയുണ്ടായിട്ടും കേന്ദ്രം ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടില്ല. ഷെഡ്യൂള്‍ രണ്ടിലാണു കാട്ടുപന്നിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group