Home കർണാടക ബെംഗളൂരു-മുംബൈ ബുള്ളറ്റ് ട്രെയിൻ വരും? തലവര മാറും..പുതിയ നിര്‍ദേശം ഇങ്ങനെ

ബെംഗളൂരു-മുംബൈ ബുള്ളറ്റ് ട്രെയിൻ വരും? തലവര മാറും..പുതിയ നിര്‍ദേശം ഇങ്ങനെ

by ടാർസ്യുസ്

കേന്ദ്ര ബജറ്റില്‍ അതിവേഗ റെയില്‍വെ കോറിഡോള്‍ പ്രഖ്യാപിച്ചതിൻ്റെ ആവേശത്തിലാണ് ബെംഗളൂരു. ബെംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കും പൂനെയിലേക്കുമാണ് ബജറ്റില്‍ ബുള്ളറ്റ് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.എന്നാല്‍ ബെംഗളൂരുവിനും മുംബൈക്കും ഇടയില്‍ അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ കർണാടക ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് മന്ത്രി എംബി പാട്ടീല്‍. ഇത് സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, അശ്വിനി വൈഷ്ണവ്, വി. സോമണ്ണ എന്നിവർക്കും അദ്ദേഹം കത്ത് നല്‍കി.ഫെബ്രുവരി മൂന്നിനിനാണ് മന്ത്രി കത്തയച്ചത്. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മുംബൈ-പുനെ അതിവേഗ റെയില്‍ ഇടനാഴി ബെംഗളൂരു വരെ നീട്ടാമെന്ന് പാട്ടീല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പദ്ധതി കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഗണ്യമായ നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ബെംഗളൂരു-ഹൈദരാബാദ്, ബെംഗളൂരു-ചെന്നൈ അതിവേഗ റെയില്‍ ഇടനാഴികളെ സ്വാഗതം ചെയ്യുകയാണ്. എന്നാല്‍ ഈ റൂട്ടുകള്‍ കർണാടകയില്‍ ഏകദേശം 100 കിലോമീറ്റർ ദൂരം മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇതിൻ്റെ പ്രയോജനങ്ങള്‍ പരിമിതമായിരിക്കും എന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.ബെംഗളൂരുവും പൂനെയും തമ്മിലുള്ള അതിവേഗ റെയില്‍ ബന്ധം മധ്യ, വടക്കൻ കർണാടകയ്ക്കും പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സാംഗ്ലി, കോലാപ്പൂർ തുടങ്ങിയ ജില്ലകള്‍ക്കും വലിയ നേട്ടങ്ങള്‍ നല്‍കുമെന്നും കത്തില്‍ പാട്ടീല്‍ വിശദീകരിച്ചു. അത്തരം ഒരു പദ്ധതി ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, ദാവൻഗെരെ, തുമകുരു, മറ്റ് നഗരങ്ങള്‍ എന്നിവയുടെ സാമ്പത്തികവും വ്യാവസായികവുമായ ഭൂപ്രകൃതിയെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു-മുംബൈ അതിവേഗ റെയില്‍ പദ്ധതിക്കായി ഒരു സമഗ്രമായ സാധ്യത പഠനം നടത്തണമെന്നും പാട്ടീല്‍ അഭ്യർത്ഥിച്ചു. വിഷയത്തില്‍ ഒരു രാഷ്ട്രീയവുമില്ല. ഈ നീക്കം വെറും ചർച്ചകളില്‍ മാത്രം ഒതുങ്ങാതെ അതിന്റെ യുക്തിപരമായ ലക്ഷ്യത്തിലേക്ക് എത്തണമെന്നത് മാത്രമാണ് തൻ്റെ ആവശ്യം. ബെംഗളൂരുവിനും മുംബൈക്കും ഇടയില്‍ കാര്യക്ഷമവും ലോകോത്തരവുമായ കണക്റ്റിവിറ്റി സംവിധാനം ഉണ്ടാകണമെന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ റെയില്‍ ഇടനാഴി

ബെംഗളൂരു-ഹൈദരാബാദ്

കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ വിവിധ ജില്ലകള്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും പദ്ധതി. കർണാടകയില്‍, ബെംഗളൂരു അർബൻ (യെലഹങ്ക, നഗര കേന്ദ്രം ഉള്‍പ്പെടെ), ചിക്ക്ബെള്ളാപൂർ (ദൊഡ്ഡബല്ലാപ്പൂർ, ഹിന്ദുപൂർ സമീപപ്രദേശങ്ങള്‍) തുടങ്ങിയ ജില്ലകള്‍ക്ക് വടക്കൻ വിപണികളിലേക്ക് മെച്ചപ്പെട്ട പ്രവേശനം റൂട്ട് ലഭ്യമാക്കും. യാത്രാസമയം ഏകദേശം 2 മണിക്കൂറായി കുറയുന്നതിലൂടെ ഐടി, നിർമ്മാണം, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ക്ക് കാര്യമായ ഉണർവുണ്ടാകും.ആന്ധ്രാപ്രദേശില്‍, അനന്തപൂർ (അനന്തപൂർ, ഗുണ്ടക്കല്ല്, ധർമ്മവരം സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നു), ശ്രീ സത്യസായി, കർണൂല്‍ എന്നീ ജില്ലകളില്‍ വ്യാവസായിക-കാർഷിക വ്യാപാരം വർദ്ധിക്കും. തെക്കൻ സാങ്കേതിക ഹബ്ബുകളും വളർന്നുവരുന്ന സാമ്പത്തിക മേഖലകളും തമ്മിലുള്ള മികച്ച ബന്ധം തൊഴിലവസരങ്ങള്‍ക്കും ടൂറിസം വരുമാനത്തിനും വഴിതുറക്കും.

ബെംഗളൂരു-ചെന്നൈ

ഏകദേശം 306 കിലോമീറ്റർ ദൂരം. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ ജില്ലകള്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കും. യാത്രാസമയം ഏകദേശം 1 മണിക്കൂർ 13 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷ.കർണാടകയില്‍, ബെംഗളൂരു അർബൻ (ബയ്യപ്പനഹള്ളി, വൈറ്റ്‌ഫീല്‍ഡ്, ഇലക്‌ട്രോണിക്‌സ് സിറ്റി സ്റ്റേഷനുകള്‍), ബെംഗളൂരു റൂറല്‍ (ഹോസ്‌കോട്ടെ, കോടിഹള്ളിക്ക് സമീപം), കോലാർ (ബംഗാരപ്പേട്ട് ഉള്‍പ്പെടെ) എന്നിവക്ക് കിഴക്കൻ തുറമുഖങ്ങളിലേക്കും വ്യവസായങ്ങളിലേക്കും മെച്ചപ്പെട്ട ബന്ധം ലഭിക്കും. ഇത് ! ഐടി പാർക്കുകള്‍, റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് എന്നിവയുടെ വളർച്ചയെ ഉത്തേജിപ്പിച്ച്‌ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group